റഷ്യയിലും ഉക്രൈനിലും റാന്‍സംവെയര്‍ ആക്രമണം; ജാഗ്രത നിര്‍ദ്ദേശം നല്‍കി സൈബര്‍ വിദഗ്ദര്‍

 

ലോകത്ത് ഏറ്റവുമധികം ഭീതി വിതച്ച വാനാ ക്രൈ സൈബര്‍ ആക്രമണത്തിന് ശേഷം റഷ്യയെയും ഉക്രൈനെയും ആക്രമിച്ച് പുതിയ റാന്‍സംവെയര്‍. ബാഡ് റാബിറ്റ് എന്ന് പേരുള്ള റാന്‍സംവെയറാണ് ഇരു രാജ്യങ്ങള്‍ക്കും ഭീഷണിയായിട്ടുള്ളത്. ചൊവ്വാഴ്ച റാന്‍സംവെയര്‍ ആക്രമണമുണ്ടായതോടെ ഉക്രൈനിലെ ഒഡേസ വിമാനത്താവളത്തിലെ വിമാന സര്‍വ്വീസുകള്‍ക്ക് കാലതാമസം അനുഭവപ്പെട്ടിരുന്നു.

യാത്രക്കാരുടെ വിവരങ്ങള്‍ ഉള്‍പ്പെട്ട സംവിധാനം സൈബര്‍ ആക്രമണത്തിന് വിധേയമായതോടെ പല വിമാനങ്ങളും ഏറെ വൈകിയാണ് സര്‍വ്വീസ് നടത്തിയതെന്ന് ഒഡേസ വിമാനത്താവളത്തിന്റെ വക്താവ് വ്യക്തമാക്കി. റഷ്യയിലെ മെട്രോ സര്‍വ്വീസിലും പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടിരുന്നു. ഇതിന് സമാന ആക്രമണങ്ങളാണ് ഉക്രൈനില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതിനു പുറമേ തുര്‍ക്കിയിലും ജര്‍മനിയിലും ബാഡ്‌റാബിറ്റ് ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റഷ്യന്‍ സൈബര്‍ സെക്യൂരിറ്റി സ്ഥാപനം കാസ്‌പെര്‍സ്‌കി ലാബാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

കമ്പ്യൂട്ടറിലെ ഫയലുകള്‍ ലോക്ക് ചെയ്ത ശേഷം പണം ആവശ്യപ്പെടുകയും പണം ലഭിച്ച ശേഷം ഫയലുകള്‍ തിരികെ നല്‍കുകയും ചെയ്യുന്ന മാല്‍വെയര്‍ സോഫ്റ്റ് വെയറാണ് റാന്‍സംവെയര്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. പണം ബിറ്റ്‌കോയിനായി ആവശ്യപ്പെടുന്നതിനാല്‍ സൈബര്‍ കുറ്റവാളികളെ കുടുക്കുന്നത് എളുപ്പമാകില്ല. മറ്റൊരു ആശങ്ക പണം നല്‍കിയാലും ഫയലുകള്‍ സുരക്ഷിതമായി തിരിച്ചുലഭിക്കുമോ എന്നും വ്യക്തമല്ല. പണം ആവശ്യപ്പെട്ട് മണിക്കൂറുകള്‍ക്ക് ശേഷവും നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ ഫയലുകള്‍ പൂര്‍ണ്ണമായി നശിപ്പിച്ച് കളയുന്നതാണ് വന്നാക്രൈ അവലംബിക്കുന്ന രീതി.

ആഗോളതലത്തില്‍ നടന്ന സൈബര്‍ ആക്രമണങ്ങളില്‍ നിന്ന് ഇമെയില്‍ അറ്റാച്ച്മെന്റ് വഴി കമ്ബ്യൂട്ടറിലേയ്ക്ക് വരുന്ന ഫയലുകളാണ് പിന്നീട് ലോക്കല്‍ ഏരിയ നെറ്റ് വര്‍ക്കിലേയ്ക്ക് പടരുന്നത്. കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌കിന്റെ നിയന്ത്രണം ഏറ്റെടുത്ത് സൂക്ഷിച്ചിട്ടുള്ള വിവരങ്ങള്‍ സുപ്രധാന ഫയലുകള്‍ എന്നിവ എന്‍ക്രിപ്റ്റ് ചെയ്ത് റാന്‍സംവെയര്‍ ബിറ്റ് കോയിനായി ആവശ്യപ്പെടുന്ന രീതിയാണ് മാല്‍വെയര്‍ നിര്‍വ്വഹിക്കുന്നത്. അതിനാല്‍ അപരിചിതരില്‍ നിന്ന് ലഭിക്കുന്ന അറ്റാച്ച്മെന്റ് ഉള്‍പ്പെട്ട ഇമെയിലുകള്‍ തുറക്കരുതെന്നാണ് ടെക് വിദ്ഗ്ദര്‍ നല്‍കുന്ന മുന്നറിയിപ്പ്.

കമ്പ്യൂട്ടറിലുള്ള രേഖകള്‍, ഫോട്ടോകള്‍, വീഡിയോ, ഓഡിയോ ഫയലുകള്‍, എന്നിവ റാന്‍സംവെയര്‍ ആക്രമിക്കും. എന്നാല്‍ ഏതെല്ലാം വിവരങ്ങളാണ് റാന്‍സംവെയറിന്റെ നിയന്ത്രണത്തിലായിട്ടുള്ളതെന്ന് തിരിച്ചറിയാന്‍ കഴിയില്ല. എന്നാല്‍ ഹാക്കര്‍മാര്‍ ചില തന്ത്രങ്ങള്‍ ഉപയോഗിച്ച് ഇരകളില്‍ നിന്ന് പണം തട്ടുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കും.

റാന്‍സംവെയര്‍ നിര്‍മ്മിച്ച് ആക്രമണം നടത്തുന്നവരുടെയെല്ലാം ലക്ഷ്യം ആക്രമണം വഴി ബിസിനസ് തകര്‍ക്കുക എന്നതാണ്. മോചന ദ്രവ്യം ആവശ്യപ്പെടുന്നത് ബിസിനസ് തകര്‍ച്ചയ്ക്ക് വഴിവെയ്ക്കുമെന്ന് ഹാക്കര്‍ക്ക് ബോധ്യമുള്ളതുകൊണ്ടാണിത്. അതിനാല്‍ ആളുകള്‍ പണം നല്‍കാനുള്ള സാധ്യതകളുമുണ്ട് ഇത്തരം ലക്ഷ്യങ്ങളോടെയാണ് ഹാക്കര്‍മാര്‍ കരുനീക്കം നടത്തുന്നത്. കമ്പ്യൂട്ടറുകള്‍ക്ക് പുറമേ സെര്‍വ്വറുകള്‍, ക്ലൗസ് അടിസ്ഥാനമാക്കി പ്രവര്‍ത്തിയ്ക്കുന്ന ഫയല്‍ ഷെയറിംഗ് സംവിധാനങ്ങള്‍ എന്നിവയും ഹാക്കര്‍മാര്‍ ലക്ഷ്യംവെയ്ക്കുന്നു. ബിസിനസുകാര്‍ ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ സ്ഥാപനത്തിന്റെ സല്‍പ്പേരിനെ ബാധിക്കുമെന്നും നിയമനടപടികളുടെ ബുദ്ധിമുട്ടുകള്‍ എന്നിവ കണക്കിലെടുത്ത് റിപ്പോര്‍ട്ട് ചെയ്യില്ലെന്ന ഉത്തമബോധ്യവും ഹാക്കര്‍മാര്‍ക്കുണ്ട്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: