ഐവി ശശിയുടെ സംസ്‌കാരം ഇന്ന് വൈകിട്ട്; അന്ത്യാഞ്ജലികള്‍ അര്‍പ്പിച്ച് സിനിമാ ലോകം

 

അന്തരിച്ച സംവിധായകന്‍ ഐവി ശശിയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് ചെന്നൈയില്‍ നടക്കും. സാലിഗ്രാം സ്റ്റേറ്റ് ബാങ്ക് കോളനി അബുസാലി സ്ട്രീറ്റിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം ആറുമണിയോടെ പൊരൂര്‍ വൈദ്യുതി ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്. ഓസ്‌ട്രേലിയയിലുള്ള മകള്‍ അനു വൈകീട്ട് മൂന്നോടെ ചെന്നൈയിലെത്തും. ഇതിന് ശേഷമായിരിക്കും സംസ്‌കാര ചടങ്ങുകള്‍.

മോഹന്‍ലാല്‍, സുരേഷ് ഗോപി, കമല്‍ഹാസന്‍, രേവതി, ശാരദ, ഖുശ്ബു തുടങ്ങി നിരവധി സിനിമാ പ്രവര്‍ത്തകര്‍ ഐ.വി ശശിയ്ക്ക് അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയിരുന്നു. അര്‍ബുദരോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ഐവി ശശി ചൊവ്വാഴ്ച രാവിലെ 11ന് ഹൃദയ സ്തംഭനത്തെ തുടര്‍ന്നാണ് മരിച്ചത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: