മനുഷ്യ മനസിനെ ഡീ കോഡ് ചെയ്യുന്ന കൃത്രിമ ബുദ്ധി വികസിപ്പിച്ചു

 

മനുഷ്യ മനസ്സിനെ ഡീകോഡ് ചെയ്യാനും, തലച്ചോറിന്റെ സ്‌കാനിങ് വിശകലനം ചെയ്യുന്നതിലൂടെ ഒരാള്‍ എന്താണു കാണുന്നതെന്നു വ്യാഖ്യാനിക്കാനും കഴിയുന്ന പുതിയ കൃത്രിമ ഇന്റലിജന്‍സ് സംവിധാനം ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ട ഗവേഷണം കൂടുതല്‍ വികസിക്കുന്നതിനും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ പുതിയ ഉള്‍ക്കാഴ്ചകളിലേക്കു നയിക്കുന്നതിനും ഇത് ഇടയാക്കുമെന്നും കരുതുന്നുണ്ട്.

സങ്കീര്‍ണമായ നാഡീ ശൃംഖല എന്ന് അറിയപ്പെടുന്ന അല്‍ഗോരിഥമാണു ഗവേഷണത്തില്‍ നിര്‍ണായകമായത്. മനുഷ്യന്റെ മുഖവും മറ്റ് തിരിച്ചറിയല്‍ വസ്തുവും തിരിച്ചറിയാന്‍ കമ്പ്യൂട്ടറുകളെയും സ്മാര്‍ട്ട്ഫോണിനെയും പ്രാപ്തമാക്കുന്നത് ഈ അല്‍ഗോരിഥമാണ്. ഡീപ് ലേണിംഗ് ആല്‍ഗോരിഥത്തിന്റെ ഒരു രൂപമാണു കണ്‍വൊല്യൂഷണല്‍ ന്യൂറല്‍ നെറ്റ്വര്‍ക്കുകള്‍. ഇമേജുകളെയും മറ്റ് ഉത്തേജനങ്ങളെയും എങ്ങനെയാണു തലച്ചോര്‍ പ്രോസസ് ചെയ്യുന്നതെന്നു പഠിക്കുന്നതിനായി ഉപയോഗപ്പെടുത്തിയിരുന്നതും കണ്‍വൊല്യൂഷണല്‍ ന്യൂറല്‍ നെറ്റ്വര്‍ക്കുകളെയാണ്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: