കത്തോലിക്കാ വിശ്വാസി ആയതിനാല്‍ അപമാനിച്ചു: നഷ്ടപരിഹാരം 20,000 യൂറോ

ബെല്‍ഫാസ്റ്റ്: കത്തോലിക്കാ വിശ്വാസി ആയതിന്റെ പേരില്‍ ജോലി സ്ഥലത്ത് അപമാനിതയായ ഐറിഷുകാരിക്ക് 20,000 യൂറോ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. ബാത്രൂം മെറ്റീരിയല്‍സ് വിതരണ കമ്പനി സ്റ്റീവന്‍സാണ് ആന്‍ഡ് റെയിഡ് ലിമിറ്റഡിന് എതിരെ ആണ് ട്രിബുണല്‍ വിധി പുറത്ത് വന്നത്.

2015-ല്‍ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കമ്പനിയുടെ കിഴക്കന്‍ ബെല്‍ഫാസ്റ്റ് ഷോറൂമില്‍ സെയില്‍സ് മാനേജരായ ഹെലന്‍സ് സ്‌കോട്ടിന് നേരെ ലൈന്‍ മാനേജര്‍ ആക്ഷേപമുന്നയിച്ചു എന്നാണ് കേസ്. കത്തോലിക്കാ മതവിശ്വാസി ആയ ഹെലനെ അപമാനിക്കുന്നതരത്തിലുള്ള അധിക്ഷേപമാണ് സഹപ്രവര്‍ത്തകനില്‍ നിന്ന് ഉണ്ടായതെന്ന് ഇവര്‍ ലേബര്‍ കോടതിയില്‍ ബോധിപ്പിച്ചു.

ഹെലന്റെ മതത്തെയും രാഷ്ട്രീയ ബോധത്തെയും അപമാനിച്ചതിന് ബെല്‍ഫാസ്റ്റ് ലേബര്‍ കോടതി കമ്പനിയെ നിശിതമായി വിമര്‍ശിച്ചു. ജോലിക്കാരില്‍ ഹെലന്‍ മാത്രമാണ് കത്തോലിക്കാ വിശ്വാസി ആയി ഉണ്ടായിരുന്നത്. ബാക്കി ജോലിക്കാര്‍ പ്രൊട്ടസ്റ്റന്റ് വിഭാഗത്തില്‍പെടുന്നവര്‍ ആയിരുന്നെന്നും ഇവര്‍ കോടതിയില്‍ അറിയിച്ചു.

സംഭവത്തിന് ശേഷം അവധിയെടുത്ത ഹെലന്‍ സ്‌കോട്ടിനെ ജോലിയില്‍ നിന്നും പിരിച്ചു വിടുകയായിരുന്നു. ശക്തമായ തൊഴില്‍ നിയമ ലംഘനം നടത്തിയ കമ്പനിക്കെതിരെ കോടതി ശക്തമായ താക്കീത് നല്‍കി. ജോലിക്കാരിയുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെട്ടതിനും തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിനും 20,000 യൂറോ പിഴ ചുമത്തുകയായിരുന്നു.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: