അയര്‍ലണ്ടില്‍ ബ്രെസ്റ്റ് ക്യാന്‍സര്‍ പിടിപെടുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

ഡബ്ലിന്‍: യൂറോപ്പില്‍ ബ്രെസ്റ്റ് ക്യാന്‍സര്‍ രോഗികള്‍ ഏറ്റവും കൂടുതല്‍ അയര്‍ലണ്ടില്‍ എന്ന് പഠനങ്ങള്‍. 40 മുതല്‍ 60 വയസ്സ് വരെയുള്ള സ്ത്രീകളിലാണ് രോഗബാധ കൂടുതലായി കണ്ടുവരുന്നത്. ഒരു പ്രത്യേക കാലയളവില്‍ രോഗത്തെ തുടര്‍ന്ന് തൊഴില്‍ രംഗത്ത് നിന്ന് വിട്ടുപോകുന്നവരും കൂടിവരുന്നുണ്ട്. രോഗം മാറിയവര്‍ക്ക് തൊഴിലേക്ക് തിരിച്ചുപോകാനുള്ള സാഹചര്യങ്ങളും അയര്‍ലണ്ടില്‍ നന്നേ കുറവാണെന്ന് രോഗികളുടെ കൂട്ടായ്മ പറയുന്നു.

യൂറോപ്പില്‍ ഫിന്‍ലന്‍ഡ്, ഡെന്മാര്‍ക്ക്, ജര്‍മനി, നെതര്‍ലന്‍ഡ്സ് എന്നീ രാജ്യങ്ങള്‍ രോഗമുക്തി നേടിയ സ്ത്രീകളെ തൊഴില്‍ മേഖലയിലേക്ക് തിരിച്ച് വിടാന്‍ കഴിയുന്ന റീഹാബിലിറ്റേഷന്‍ പദ്ധതി നടപ്പാക്കുമ്പോള്‍ ഇത്തരത്തിലുള്ള പദ്ധതികളൊന്നും തന്നെ അയര്‍ലണ്ടില്‍ ഇല്ലെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: