യു.എസ് യാത്രക്കാര്‍ക്ക് സുരക്ഷാ പരിശോധന വീണ്ടും ശക്തമാക്കുന്നു.

ഡബ്ലിന്‍: യു.എസിലേക്ക് പറക്കുന്ന എല്ലാ യാത്രക്കാര്‍ക്കും സുരക്ഷാ പരിശോധന കര്‍ശനമാക്കാന്‍ യു.എസ് തീരുമാനിച്ചു. ഇന്ന് മുതല്‍ സുരക്ഷാ പരിശോധന ആരംഭിക്കുമെന്ന് എയര്‍ലൈനുകള്‍ അറിയിച്ചു. യാത്രക്കാരോട് യാത്ര സമയത്തിന് രണ്ടു മണിക്കൂര്‍ മുന്‍പ് തന്നെ എയര്‍പോര്‍ട്ടില്‍ എത്തിച്ചേരാന്‍ നോര്‍വീജിയന്‍ ഉള്‍പ്പെടെയുള്ള എയര്‍ലൈനുകള്‍ ആവശ്യപ്പെട്ടു.

ഓരോ യാത്രക്കാരെയും ഇന്റര്‍വ്യൂന് വിധേയമാക്കും. സുരക്ഷാ പ്രാധാന്യമുള്ള ചോദ്യങ്ങള്‍ ആയിരിക്കും ചോദിച്ചറിയുന്നത്. സാധാരണയുള്ള സുരക്ഷാ പരിശോധനക്ക് പുറമെ ആണ് പുതിയ പരിഷ്‌കാരം ഏര്‍പ്പെടുത്തിയത്.

കഴിഞ്ഞ മാര്‍ച്ചില്‍ ലാപ്‌ടോപ്പ് ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ യാത്രക്കിടെ കൈവശം വയ്ക്കുന്നതിന് യു.എസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എയര്‍ലൈനുകള്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയതോടെ ഈ നിയമം പിന്‍വലിക്കുകയും ചെയ്തു. മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ ഉദ്ദേശിച്ചായിരുന്നു യു.എസ്സിന്റെ ഈ നടപടി. യു.എസ്സിന്റെ യാത്രാ പരിശോധനകളെ പിന്തുടര്‍ന്ന് യു.കെയും വിമാന യാത്രക്കാര്‍ക്ക് സുരക്ഷാ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: