ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം വിട്ടു നല്‍കി; കുഞ്ഞ് ഷെറിന് നീതിലഭിക്കാന്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണങ്ങള്‍ ശക്തമാകുന്നു

 

അമേരിക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മൂന്നു വയസുകാരി ഷെറിന്‍ മാത്യുവിന്റെ മൃതദേഹം ഡല്ലാസ് കൗണ്ടി മെഡിക്കല്‍ എക്‌സാമിനറുടെ ഓഫീസില്‍ നിന്നും വിട്ടുെകാടുത്തു. എന്നാല്‍ ആര്‍ക്കാണ് മൃതദേഹം കൈമാറിയതെന്ന് വ്യക്തമാക്കിയിട്ടില്ല. അതേസമയം, ഷെറിന്‍ മാത്യുവിന് വേണ്ടി പ്രാര്‍ഥന നടത്തിയും ‘ലോകത്തിന്റെ മകളെ’ന്നും ‘നമ്മുടെ മകളെ’ന്നും ‘പ്രിന്‍സസ് ഷെറിന്‍’ എന്നുമുള്ള ഹാഷ്ടാഗുകളില്‍ ഫേസ്ബുക്ക്, ട്വിറ്റര്‍ പോസ്റ്റുകളും സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നു.

അതിനിടെ, ഷെറിന്റെ മൃതദേഹം വിട്ടു നല്‍കണമെന്നും വിശ്വാസത്തിനതീതമായി സംസ്‌കാരം നടത്താന്‍ അനുവാദം നല്‍കണമെന്നും ആവശ്യപ്പെട്ട് റിച്ചാര്‍ഡ്‌സണിലെ താമസക്കാരനായ 23കാരന്‍ ഉമൈര്‍ സിദ്ദിഖി ഓണ്‍ലൈന്‍ പരാതി നല്‍കി. 5000ലധികം പേര്‍ പരാതിയില്‍ ഒപ്പുവെച്ചിട്ടുണ്ട്. ചിലര്‍ കുട്ടിയുെട മൃതദേഹം യു.എസില്‍ തന്നെ സംസ്‌കരിക്കണമെന്നും ഇന്ത്യയിലേക്ക് അയക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് അത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. നിയമപരമായി കുട്ടിയുെട മാതാപിതാക്കള്‍ക്ക് മാത്രമേ മൃതദേഹം വിട്ടു നല്‍കാന്‍ സാധിക്കൂവെന്ന് അധികൃതര്‍ വ്യക്തമാക്കി. കുട്ടിയുടെ പിതാവ് വെസ്ലി മാത്യു അറസ്റ്റിലാണെങ്കിലും മാതാവ് സിനിക്കെതിരെ കേസെടുത്തിട്ടില്ല. മൃതദേഹം സംസ്‌കരിക്കാനുള്ള നടപടികളെല്ലാം മാതാവ് പൂര്‍ത്തിയാക്കിയിട്ടുമുണ്ട്. മാതാവും അറസ്റ്റിലാണെങ്കിലും അവര്‍ ചുമതലപ്പെടുത്തുന്നവര്‍ക്ക് മാത്രമേ മൃതദേഹം കൈമാറാനും സംസ്‌കരിക്കാനുമുള്ള അനുവാദം നല്‍കാനാകൂവെന്നാണ് അധികൃത പക്ഷം.

ഒക്ടോബര്‍ ഏഴിന് വടക്കന്‍ ടെക്‌സസില്‍ റിച്ചാര്‍ഡ്‌സണിലെ വീട്ടില്‍നിന്നാണ് കുഞ്ഞിനെ കാണാതായത്. പാലുകുടിക്കാത്തതിന് പുലര്‍ച്ച മൂന്നോടെ വീട്ടുമുറ്റത്ത് നിര്ത്തിയപ്പോള് കാണാതായെന്നാണ് വെസ്ലി മാത്യൂസ് ആദ്യം പൊലീസിന് മൊഴിനല്‍കിയത്. എന്നാല്‍, നിര്‍ബന്ധിച്ച് പാല്‍ കുടിപ്പിച്ചപ്പോഴാണ് ഷെറിന്‍ മരിച്ചതെന്നാണ് വെസ്ലി പിന്നീട് നല്‍കി മൊഴി. പാല്‍ കുടിപ്പിക്കുന്നതിനിടെ ചുമയും ശ്വാസതടസ്സവുമുണ്ടായി. തുടര്‍ന്ന് അബോധാവസ്ഥയിലായ കുട്ടിയെ മരിച്ചെന്നുകരുതി ഉപേക്ഷിക്കുകയായിരുന്നു. കുഞ്ഞിനെ മാരകമായി പരിക്കേല്‍പ്പിച്ചതുള്‍പ്പെടെയുള്ള കുറ്റം ചുമത്തിയാണ് കേസ്. അഞ്ചുമുതല്‍ 99 വരെ വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റമാണിത്. മാത്യൂസ് ഇപ്പോള്‍ റിച്ചാര്‍ഡ്‌സണ്‍ ജയിലിലാണ്.

അതേസമയം ഷെറിന് മാത്യൂസിന്റെ ദത്തെടുക്കല് പ്രക്രിയയില് വിശദമായ അന്വേഷണം നടത്താന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നിര്‌ദേശം നല്കി. വനിത, ശിശുക്ഷേമമന്ത്രി മനേകാ ഗാന്ധിക്കാണ് സുഷമ നിര്‌ദേശം നല്‍കിയത്. സംഭവത്തിലെ അന്വേഷണം ശരിയായ ദിശയിലാണെന്ന് ഉറപ്പുവരുത്താന് ഹൂസ്റ്റണിലെ കോണ്‌സുലേറ്റ് ജനറലിനും മന്ത്രി നിര്‌ദേശം നല്കി. ചട്ടങ്ങള് പാലിച്ചു തന്നെയാണോ ദത്തെടുക്കലെന്നാണ് മുഖ്യമായും അന്വേഷിക്കുന്നത്.

 

എ എം

 

Share this news

Leave a Reply

%d bloggers like this: