വിമാനത്തില്‍ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ ഒരുങ്ങി ഇത്തിഹാദ്

 

ഇത്തിഹാദ് വിമാനങ്ങളില്‍ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം അവതരിപ്പിക്കുന്നു. 2018 അവസാനത്തോടെയാണ് ഈ ‘വൈഫ്‌ലൈ’ സംവിധാനം നടപ്പാവുക. ഇതോടെ ഇത്രയും വേഗതയുള്ള ഇന്റര്‍നെറ്റ് സൗകര്യം നല്‍കുന്ന ആദ്യ വിമാനക്കമ്ബനിയാകും ഇത്തിഹാദ്.

യഹ്?സാറ്റ് സാറ്റലൈറ്റ് ഓപറേറ്ററുമായും ഡു ടെലികോം കമ്ബനിയുമായും സഹകരിച്ചാണ? ‘വൈഫ്‌ലൈ’ സൗകര്യം ഒരുക്കുക. സ്വയ്ഹാന്‍ മരുഭൂമിയില്‍ ഇതിനുള്ള പരിക്ഷണങ്ങള്‍ വ്യാഴാഴ്ച സംഘടിപ്പിച്ചു. വിമാനയാത്രക്കാരുടെ മൊബൈല്‍ ഫോണുകളിലും ടാബ്‌ലറ്റുകളിലും കമ്ബ്യൂട്ടറുകളിലും സെക്കന്റില്‍ 50 മെഗാബൈറ്റ് സ്പീഡില്‍ ഇന്റര്‍നെറ്റ് ഡാറ്റ ലഭ്യമാക്കാന്‍ സാധിക്കുമെന്ന് ഈ പരീക്ഷണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

വിമാനത്തിന്റെ വാല്‍ച്ചിറകിന്റെ സമീപത്ത് ഉറപ്പിക്കുന്ന കുംഭഗോപുരത്തിലെ രണ്ട് ആന്റിനകളും വിമാനത്തിനകത്ത് സ്?ഥാപിക്കുന്ന വൈഫൈ റൂട്ടറുകളും ഉപയോഗിച്ചായിരിക്കും വിമാനത്തില്‍ വൈഫൈ ലഭ്യമാക്കുക. ചെറിയ കണ്ടെയ്‌നര്‍ യൂനിറ്റില്‍ ആന്റിനകള്‍ സ്ഥാപിച്ചാണ് പരീക്ഷണം നടത്തിയത്. അടുത്ത മാസം നടക്കുന്ന ദുബൈ എയര്‍ ഷോയില്‍ സംവിധാനം ഘടിപ്പിച്ച ഇത്തിഹാദ് വിമാനം പ്രദര്‍ശിപ്പിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഡു വൈഫൈ സംവിധാനങ്ങളുടെ സുരക്ഷാക്രമീകരണങ്ങള്‍ ഉപയോഗിച്ച് സൈബര്‍ ആക്രമണങ്ങളില്‍നിന്ന് ഈ സാങ്കതികവിദ്യയെ സുരക്ഷിതമാക്കുമെന്ന് ഡു ചീഫ് ഇന്‍ഫ്രാ സ്ട്രക്ചര്‍ ഓഫിസര്‍ സലീം ആല്‍ ബലൂഷി പറഞ്ഞു. ഇതിനായി ഫയര്‍വാളുകളും ട്രോജന്‍ ഡിറ്റക്ഷന്‍ സംവിധാനവും ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിമാനയാത്രയില്‍ യാത്രക്കാര്‍ വൈഫൈ കണക്?ഷന്‍ ആഗ്രഹിക്കുന്നുവെന്ന് പഠനങ്ങളില്‍ വ്യക്തമായിരുന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: