വരാനിരിക്കുന്നത് പതിനൊന്ന് വര്‍ഷത്തിനിടയിലെ അതി കഠിന ശൈത്യം

ഡബ്ലിന്‍: ഈ ശൈത്യകാലത്ത് യൂറോപ്പില്‍ താപനില പതിവിലും താഴെയെത്തുമെന്ന് കാലാവസ്ഥാ കേന്ദ്രങ്ങള്‍. താപനില മൈനസ് 11 ഡിഗ്രിയിലും താഴെ എത്തുമെന്നാണ് പ്രവചനം. യു.കെയില്‍ സാമര്‍സെറ്റില്‍ ശൈത്യം കഠിനമാകുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. വിന്റര്‍ വന്നെത്തുന്നതിന് മുന്‍പ് തന്നെ ഇവിടെ മഞ്ഞ് മൂടിക്കഴിഞ്ഞു. സാമര്‍സെറ്റില്‍ യാത്രാ ദുരിതം ആരംഭിച്ചതായി യു.കെ മാധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്തു.

വരും ദിവസങ്ങളില്‍ വ്യോമ-റോഡ്-ജല ഗതാഗതം തടസപ്പെടുമോ എന്ന ഭീതിയിലാണ് യു.കെ. ഡിസംബര്‍ ജനുവരി മാസങ്ങളില്‍ താപനില ഗണ്യമായി കുറയുമെന്ന് തന്നെയാണ് കാലാവസ്ഥാ കേന്ദ്രങ്ങള്‍ നല്‍കുന്ന അറിയിപ്പ്. വടക്കന്‍ അത്ലാന്റിക്കില്‍ രൂപപ്പെടുന്ന വാതക സമ്മര്‍ദ്ദം തണുപ്പിന്റെ കാഠിന്യം വര്‍ധിപ്പിച്ചേക്കും. ഈ മേഖലകളില്‍ നിന്നും അടിക്കടി ശക്തമായ കാറ്റുകള്‍ വരും ആഴ്ചകളില്‍ പ്രതീക്ഷിക്കാം.

ആര്‍ട്ടിക്കിന് മുകളില്‍ രൂപം കൊള്ളുന്ന ജെറ്റ് സ്ട്രീം യൂറോപ്യന്‍ കാലാവസ്ഥയില്‍ വന്‍ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്ന് മെറ്റെറോളജിക്കല്‍ വിഭാഗം മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. യൂറോപ്യന്‍ നഗരങ്ങള്‍ ചരിത്രത്തിലെ ഏറ്റവും കൂടിയ ശൈത്യകാലത്തിന് ഈ വര്‍ഷം വേദിയാകും. യു.കെ, ഐറിഷ് നഗരങ്ങള്‍ ആയിരിക്കും അതി കഠിന ശൈത്യത്തിന്റെ പിടിയില്‍പ്പെടുക.

ഭൂമിശാസ്ത്രപരമായി വടക്കുകിഴക്കന്‍ യൂറോപ്പിന്റെ ഭാഗമായ അയര്‍ലണ്ടിലും ശൈത്യത്തിന്റെ ലക്ഷങ്ങള്‍ കണ്ടുതുടങ്ങി. ദ്രുവമേഖലയില്‍ രൂപപ്പെടുന്ന സമ്മര്‍ദ്ദം യു.കെ, ഐറിഷ് മേഖലകളെ നേരിട്ട് തന്നെയായിരിക്കും ബാധിക്കുക. ഈ വര്‍ഷത്തെ ശൈത്യകാലം കഠിനമായിരിക്കുമെന്ന് മെറ്റ് ഏറാനും മുന്നറിയിപ്പ് നല്‍കി.

മഞ്ഞ് വീഴ്ച്ച യൂറോപ്പില്‍ വ്യാപകമായ കൃഷിനാശത്തിന് ഇടയാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പച്ചക്കറി വില 5 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിരക്കിലെത്താനും സാധ്യതയുണ്ട്. യൂറോപ്യന്‍ സമ്പത്ഘടനകളെ പ്രതികൂലമായി ബാധിക്കുന്ന ശൈത്യമായിരിക്കും ഈ വര്‍ഷം നേരിടേണ്ടി വരുന്നത്.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: