ആസ്പിരിന്‍ വേദന സംഹാരി മാത്രമല്ല: ക്യാന്‍സര്‍ ബാധയും തടയും

ഹോങ്കോങ്: ദീര്‍ഘകാല ആസ്പിരിന്‍ ഉപയോഗം അര്‍ബുദബാധ തടയുമെന്ന് പഠനങ്ങള്‍. 6 ലക്ഷം ആളുകളില്‍ ഗവേഷകര്‍ നടത്തിയ പഠന റിപ്പോര്‍ട്ടുകളാണ് ഇത് സൂചിപ്പിക്കുന്നത്. ആസ്പിരിന്‍ ഉപയോഗിക്കുന്നവരില്‍ രക്താര്‍ബുദം, ശ്വാസകോശാര്‍ബുദം, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ എന്നീ അര്‍ബുദങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത ഒരുശതമാനം പോലും ഇല്ലെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ബ്രെസ്റ്റ് ക്യാന്‍സര്‍, കിഡ്നി ക്യാന്‍സര്‍ എന്നീ അര്‍ബുദങ്ങള്‍ തടയാന്‍ ആസ്പിരിന്‍ ഫലപ്രദമല്ലെന്നും ഗവേഷകര്‍ പറയുന്നു.

ഹോങ്കോങ് ജനറല്‍ ആശുപത്രിയില്‍ ആസ്പിരിന്‍ ഉപയോഗിക്കുന്നവര്‍, ഉപയോഗിക്കാത്തവര്‍ എന്നിങ്ങനെ തരംതിരിച്ചുള്ള പഠനങ്ങളിലാണ് ആസ്പിരിനിന് ക്യാന്‍സറിനെ തടയാന്‍ കഴിയുമെന്ന നിഗമനത്തിലെത്തിയത്. 7 വര്‍ഷത്തോളം ആസ്പിരിന്‍ ഉപയോഗിക്കുന്നവരില്‍ അര്‍ബുദബാധ കണ്ടെത്താനായില്ല എന്നും ഗവേഷകര്‍ പറയുന്നു. ചൈനീസ് യൂണിവേഴ്‌സിറ്റി ഓഫ് ഹോങ്കോങ് നടത്തിയ പഠനം ബസിലോണിയയിലെ യുണൈറ്റഡ് യൂറോപ്യന്‍ ഗ്യാസ്ട്രോ എന്ററോളജി സമ്മേളനത്തില്‍ അവതരിക്കപ്പെട്ടു.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: