പൊട്ടിത്തെറിക്കില്ലെന്ന് ബോധ്യപ്പെടുത്താന്‍ വിമാനത്തിലെ 200 യാത്രക്കാര്‍ക്ക് ഗ്യാലക്‌സി നോട്ട് 8 സൗജന്യമായി നല്‍കി

 

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ മുന്‍നിര കമ്പനിയായ സാംസങ്ങിനെ ഏറെ പ്രതിസന്ധിയിലാക്കിയ ഹാന്‍ഡ്‌സെറ്റായിരുന്നു ഗ്യാലക്‌സി നോട്ട് 7. പൊട്ടിത്തെറിയെ തുടര്‍ന്ന് നോട്ട് 7 വിപണിയില്‍ നിന്ന് പിന്‍വലിക്കേണ്ടി വന്നു. വിമാനങ്ങളില്‍ ഗ്യാലക്‌സി നോട്ട് 7 ന് വിലക്കും ഏര്‍പ്പെടുത്തി. എന്നാല്‍ കൃത്യം ഒരു വര്‍ഷത്തിനു ശേഷം സാംസങ്ങിന്റെ അത്യുഗ്രന്‍ ഹാന്‍ഡ്‌സെറ്റ് ഗ്യാലക്‌സി നോട്ട് 8 വിപണിയില്‍ എത്തി വന്‍ വിജയം നേടി.

ഹാന്‍ഡ്‌സെറ്റിന്റെ പ്രചാരണാര്‍ഥം വിമാനത്തിലും നോട്ട് 8 സൗജന്യ വിതരണം നടന്നു. സ്‌പെയിനില്‍ നിന്നുള്ള യാത്രാവിമാനത്തിലാണ് സാംസങ്ങിന്റെ പുതിയ ഹാന്‍ഡ്‌സെറ്റ് 200 യാത്രക്കാര്‍ക്ക് ഫ്രീയായി നല്‍കിയത്. പൊട്ടിത്തെറിക്കില്ലെന്ന് എല്ലാം കൊണ്ടും സുരക്ഷിതമാണെന്നും ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് ആയിരം ഡോളര്‍ (ഏകദേശം 64,000 രൂപ) വിലവരുന്ന ഗ്യാലക്‌സി നോട്ട് 8 ഇരുന്നൂറ് യാത്രക്കാര്‍ക്ക് വിതരണം ചെയ്തത്.

വിമാനത്തിലെ ജീവനക്കാര്‍ തന്നെയാണ് യാത്രക്കാര്‍ക്ക് ഫോണ്‍ വിതരണം ചെയ്യുന്നത്. വിമാനത്തില്‍ ഫോണ്‍ വിതരണം ചെയ്യുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ ഹിറ്റാണ്.

https://youtu.be/9FAmSCUq5zw

ഡികെ

 

Share this news

Leave a Reply

%d bloggers like this: