ഇന്ന് റെയില്‍വേ സമരം: നേരത്തെ ടിക്കറ്റുകള്‍ എടുത്തവര്‍ക്ക് പകരം വാഹന സൗകര്യം ലഭ്യമല്ല

ഡബ്ലിന്‍: റെയില്‍വേ ജീവനക്കാരുടെ ഇന്‍ഡസ്ട്രിയല്‍ ആക്ഷന്‍ നടക്കുന്നതിനാല്‍ രാജ്യത്തെ റെയില്‍ ഗതാഗതം ഇന്ന് പൂര്‍ണമായി തടസപ്പെടും. ഇന്‍ഡസ്ട്രിയല്‍ ആക്ഷന്‍ ആരംഭിച്ചതിനാല്‍ റെയില്‍വേ ടിക്കറ്റ് ഉപയോഗിച്ച് മറ്റു പൊതുഗതാഗത വാഹനങ്ങളില്‍ യാത്ര അനുവദനീയമല്ല. സമര ദിനങ്ങളില്‍ മുന്‍കൂര്‍ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യാന്‍ കഴിയാത്തവര്‍ക്ക് റീഫണ്ടിങ് അനുവദിക്കുമെന്ന് റെയില്‍വേ അറിയിച്ചു.

ഐറിഷ് റെയിലിന്റെ റീഫണ്ടിങ് ഫോം ഉപയോഗിച്ച് അര്‍ഹതയുള്ളവര്‍ക്ക് അപേക്ഷ നല്‍കാവുന്നതാണ്. സമരദിനങ്ങള്‍ മനസിലാക്കി നേരത്തെ റീഫണ്ടിങ്ങിന് അപേക്ഷിച്ചവര്‍ക്ക് ഒരാഴ്ചക്ക് മുന്‍പ് തന്നെ പണം തിരിച്ച് നല്‍കിയതായി റെയില്‍വേവൃത്തങ്ങള്‍ അറിയിച്ചു. ഇതുവരെ അപേക്ഷ നല്‍കിയിട്ടില്ലാത്തവര്‍ക്ക് ഇന്‍ഡസ്ട്രിയല്‍ ആക്ഷന്‍ അവസാനിച്ച ശേഷം അപേക്ഷ നല്‍കുന്നതിനനുസരിച്ച് ടിക്കറ്റ് പണം തിരികെ ലഭിക്കും. റെയില്‍വേ സ്റ്റേഷനില്‍ നിന്നോ അല്ലെങ്കില്‍ irishrail.ie-ല്‍ നിന്നോ റീഫണ്ടിങ് ഫോം ലഭിക്കും. 5 ദിവസത്തെ സമരം കൊണ്ട് റെയില്‍വേക്ക് 9,00,000 യൂറോ നഷ്ടപ്പെടുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: