ലൈംഗീകാരോപണം: ബ്രിട്ടന്‍ പ്രതിരോധ സെക്രട്ടറി രാജിവെച്ചു

ലൈംഗീകാരോപണത്തെ തുടര്‍ന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി മൈക്കിള്‍ ഫാലന്‍ രാജി വെച്ചു. കുറ്റം സ്വയം ഏറ്റെടുത്തായിരുന്നു ഫാലന്റെ രാജി. 2002 ല്‍ നടന്ന അത്താഴ വിരുന്നിനിടെ ഒരു പത്രപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്നാണ് ഫാലനെതിരെ ഉയര്‍ന്ന ആരോപണം. പ്രതിരോധമന്ത്രി സ്ഥാനത്ത് തുടരാന്‍ തനിക്ക് യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഫാളന്റെ രാജി.

താനടക്കം പാര്‍ലമെന്റിലെ നിരവധി എംപിമാര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ഇതില്‍ ചിലതെല്ലാം വസ്തുതാ വിരുദ്ധമാണ്. എന്നാല്‍ മുന്‍പ് താന്‍ ചെയ്ത പലകാര്യങ്ങളും താന്‍ പ്രതിനിധീകരിക്കുന്ന സേനയുടെ ആദര്‍ശത്തിന് യോജിക്കാത്തതാണ്. എന്റെ പദവിയിലൂടെയാണ് ഞാന്‍ പ്രതിഫലിച്ചത്. അതിനാല്‍ പ്രതിരോധമന്ത്രി സ്ഥാനത്ത് നിന്നും താന്‍ രാജിവെക്കുന്നതായി പ്രധാനമന്ത്രി തെരേസ മേയ്ക്ക് കൈമാറിയ രാജിക്കത്തില്‍ മൈക്കിള്‍ ഫാലണ്‍ ചൂണ്ടിക്കാട്ടുന്നു.

താനടക്കം പാര്‍ലമെന്റിലെ മറ്റ് എം.പിമാര്‍ക്കെതിരെയും ആരോപണങ്ങള്‍ ഉയരുന്നുണ്ടെന്ന് ഫാലന്‍ പറഞ്ഞു. പലതും വാസ്തവ വിരുദ്ധമാണ് എന്നാല്‍ പ്രതിരോധ സെക്രട്ടറി സ്ഥാനത്തിരുന്ന് താന്‍ ചെയ്തിട്ടുള്ളത് പലതും. സൈന്യത്തിന്റെ ധാര്‍മ്മികതയ്ക്ക് യോജിക്കാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍തത്തു.

അതേസമയം ഫാലന്റെ രാജി സംബന്ധിച്ചുള്ള തീരുമാനം സ്വാഗതം ചെയ്യുന്നതായും അദ്ദേഹം രാജ്യത്തിന് ചെയ്തിട്ടുള്ള സേവനങ്ങള്‍ മികച്ചതാണെന്നും പ്രധാന മന്ത്രി തെരേസ മേ പറഞ്ഞു. എം.പിമാര്‍ക്കെതിരെയുള്ള ലൈംഗീകാരോപണങ്ങള്‍ ഗൗരവമായാണ് കാണുന്നതെന്നും അവര്‍ വ്യക്തമാക്കി. കഴിഞ്ഞയാഴ്ചയാണ് മന്ത്രി സഭയിലെ മാര്‍ക്ക് ഗാര്‍നിയറിനെതിരെ ലൈംഗീകാരോപണ കേസില്‍ തെരേസ മേ അന്വേഷണത്തിന് ഉത്തരവിട്ടത്.

ഡികെ

 

Share this news

Leave a Reply

%d bloggers like this: