യുപിയിലെ എന്‍ടിപിസി പ്ലാന്റില്‍ സ്ഫോടനം; മരണസംഖ്യ 25 ആയി,

 

ഉത്തര്‍പ്രദേശിലെ റായ്ബലേറി തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍(എന്‍ടിപിസി) പ്ലാന്റിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം ഇരുപത്തഞ്ചിലധികമായി . നൂറോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അപകടം നടക്കുമ്പോള്‍ 150 ഓളം ജീവനക്കാരാണ് പ്ലാന്റിനകത്ത് ഉണ്ടായിരുന്നത്. തെര്‍മല്‍ ബോയിലറിലുണ്ടായ അമിത സമ്മര്‍ദ്ദമാണ് സ്ഫോടനത്തിലേക്ക് നയിച്ചത്. 500 മെഗാവാട്ട് വൈദ്യുതിയാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്.

അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. പരുക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നുപറഞ്ഞ മോദി, സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തുമെന്നും അറിയിച്ചു. അപകടമുണ്ടായ പ്ലാന്റ് സന്ദര്‍ശിക്കുമെന്ന് രാഹുല്‍ ഗാന്ധിയും കൂട്ടിച്ചേര്‍ത്തു.

പ്ലാന്റിന്റെ ആറാമത്തെ യൂണിറ്റിലാണ് അപകടം നടന്നത്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും ഗുരുതര പരിക്കേറ്റവര്‍ക്ക് 50,000 രൂപവീതവും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.

DIKE

 

Share this news

Leave a Reply

%d bloggers like this: