ഡബ്ലിനിലെ ഷോപ്പിങ് കോംപ്ലക്‌സില്‍ ആയുധധാരിയെ കണ്ടത് പരിഭ്രാന്തി പരത്തി

ഡബ്ലിന്‍: ഡബ്ലിനിലെ ബ്ലാഞ്ചഡ്‌സ് ടൗണില്‍ ആയുധധാരിയെ കണ്ടതിനെ തുടര്‍ന്ന് ഷോപ്പിങ് കോംപ്ലക്‌സുകള്‍ അടച്ചിടാന്‍ ഗാര്‍ഡ ഉത്തരവിട്ടു. ബുധനാഴ്ച ഉച്ചയോടെ ഷോപ്പിങ് കോംപ്ലക്‌സില്‍ തോക്ക് ചൂണ്ടി നില്‍ക്കുന്ന ആയുധധാരി പരിഭാന്തി പരത്തുകയായിരുന്നു. പലവട്ടം ഇയാള്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തതായി ദൃസാക്ഷികള്‍ പറയുന്നു. എന്നാല്‍ ഗാര്‍ഡ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചപ്പോഴേക്കും ഇയാള്‍ സ്ഥലം വിട്ടിരുന്നു.

ഇന്നലെ അടച്ച വ്യാപാര കേന്ദ്രങ്ങള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിച്ചു. എന്നീസില്‍ നിന്നും കാണാതായ യുവാവ് ആണോ ഇതെന്ന് സംശയിക്കപ്പെടുന്നു. ഇടക്ക് സ്വയം ചിരിക്കുകയും സംസാരിക്കുകയും ചെയ്ത ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടോ എന്ന് പോലീസ് സംശയിക്കുന്നു. തോക്കിനെ കൂടാതെ ക്യാമറയില്‍ ഷോപ്പിങ് കോംപ്ലക്സിന്റെ ഫോട്ടോ എടുത്തതായും ദൃസാക്ഷികള്‍ പോലീസിനോട് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ഗാര്‍ഡ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: