കോക്പിറ്റില്‍ പുക ഉയര്‍ന്നു: എയര്‍ലിന്‍ഗസ്സ് വിമാനം തിരിച്ചിറക്കി

കോര്‍ക്ക്: കോക്പിറ്റില്‍ നിന്നും പുക ഉയര്‍ന്നതിനെ തുടര്‍ന്ന് എയര്‍ലിന്‍ഗസ്സ് വിമാനം തിരിച്ചിറക്കി. കോര്‍ക്കില്‍ നിന്നും ഹീത്രോയിലേക്ക് പുറപ്പെട്ട വിമാനമാണ് കോര്‍ക്കില്‍ വീണ്ടും തിരിച്ചിറക്കിയത്. യാത്ര ആരംഭിച്ച് അരമണിക്കൂറിനുള്ളില്‍ പുക ഉയര്‍ന്നതിനെ തുടര്‍ന്ന് കോര്‍ക്ക് എയര്‍പോര്‍ട്ടില്‍ അടിയന്തിരമായി വിമാനം ഇറക്കാനുള്ള അനുമതി ലഭിക്കുകയായിരുന്നു.

സുരക്ഷാ ഉറപ്പ് വരുത്താന്‍ എയര്‍പോര്‍ട്ടിന്റെ ഫയര്‍ഫോഴ്സ് യൂണിറ്റിനെ സജ്ജമാക്കിയിരുന്നു. വിമാനം ലാന്‍ഡ് ചെയ്ത് 5 മിനിട്ടുകള്‍ക്കകം തന്നെ യാത്രക്കാരെ സുരക്ഷിതരാക്കി. പറന്നുയര്‍ന്ന വിമാനത്തില്‍ നിന്നും സുരക്ഷാ അലാറം മുഴങ്ങിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോക്പിറ്റില്‍ പുക ഉയരുന്നത് കണ്ടെത്തുകയായിരുന്നു. യാത്രക്കാര്‍ക്ക് മറ്റൊരു വിമാനത്തില്‍ യാത്ര തുടരാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയതായി എയര്‍ലിന്‍ഗസ്സ് വക്താവ് അറിയിച്ചു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: