‘നൃത്താഞ്ജലി & കലോത്സവം 2017’ നാളെ (വെള്ളിയാഴ്ച) തിരി തെളിയും

ഡബ്ലിന്‍: നവംബര്‍ 3,4 (വെള്ളി, ശനി) തീയതികളിലായി നടത്തപ്പെടുന്ന വേള്‍ഡ് മലയാളീ കൗണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‌സിന്റെ ‘നൃത്താഞ്ജലി & കലോത്സവ’ത്തിന് നാളെ തിരി തെളിയും.കേരളത്തിലെ സ്‌കൂള്‍ യുവജനോത്സവ മാതൃകയില്‍ ഡബ്ലിനിലെ ഗ്രിഫിത്ത് അവന്യൂ സ്‌കൂള്‍ ഹാളില്‍ (Scoil Mhuire Boys’ National School, Griffith Avenue) , രാവിലെ 9 മണിക്ക് ഈ വര്‍ഷത്തെ പുതിയ ഇനമായ ശാസ്ത്രീയ സംഗീത മത്സരത്തോടെ കലയുടെ രണ്ടു ദിവസത്തെ മാമാങ്കത്തിന് തുടക്കമാവും.തുടര്‍ന്ന് നൃത്ത ഇനങ്ങളാവും ഒന്നാം ദിവസം അരങ്ങേറുക.

രണ്ടാം ദിവസം, ശനിയാഴ്ച നൃത്തേതര ജനപ്രിയ ഇനങ്ങളായ ഫാന്‍സി ഡ്രസ്സ് , പാട്ട് , നാടന്‍ പാട്ട് , മോണോ ആക്ട്, പ്രസംഗം, കവിതാപാരായണം തുടങ്ങിയവ അരങ്ങേറും. ശനിയാഴ്ച രാവിലെ വിവിധ വിഭാഗങ്ങളിലായി കളറിംഗ് , പെന്‍സില്‍ ഡ്രോയിങ്, ചിത്ര രചന തുടങ്ങിയവയോടെ രാവിലെ മത്സരങ്ങള്‍ ആരംഭിക്കും.

ഡബ്ലിനിലെ പ്രമുഖ കാറ്ററിംഗ് കമ്പനിയായ സില്‍വര്‍ കിച്ചന്‍ ഒരുക്കുന്ന ഇന്ത്യന്‍ വിഭവങ്ങളുടെ സ്റ്റാളും വേദിയ്ക്ക് അരികില്‍ ഉണ്ടാവും. കുട്ടികളുടെ ഈ മത്സരങ്ങള്‍ കാണാന്‍ എല്ലാ മലയാളികളെയും ഡബ്‌ള്യ.എം.സി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ക്ഷണിക്കുന്നതായി അറിയിക്കുന്നു.

 

Share this news

Leave a Reply

%d bloggers like this: