ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായി

വാഷിങ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായി. വിവാദമായ പല പോസ്റ്റുകളുമായി ട്രംപ് രംഗത്തെത്താറുള്ള ‘റിയല്‍ ഡൊണാള്‍ഡ് ട്രംപ്’ എന്ന അക്കൗണ്ടാണ് വ്യാഴാഴ്ച രാത്രിയില്‍ പെട്ടെന്ന് അപ്രത്യക്ഷമായത്. 11 മിനിട്ടിന് ശേഷം അക്കൗണ്ട് പുനസ്ഥാപിച്ചു.

ലോകം മുഴുവന്‍ ചര്‍ച്ചയായ ഈ ഗുരുതര പിഴവിനു പിന്നില്‍ ട്വിറ്റര്‍ വിട്ടുപോകുന്ന ജീവനക്കാരന്റെ ഇടപെടലാണെന്ന് പിന്നീട് കണ്ടെത്തി. വ്യാഴാഴ്ച രാത്രി ഏഴുമണിയോടെ അമേരിക്കന്‍ പ്രസിഡന്റിന്റെ ട്വിറ്റര്‍ അക്കൗണ്ട് സന്ദര്‍ശിച്ചവര്‍ക്കാണ് ‘ഈ പേജ് നിലവിലില്ല’ എന്ന സന്ദേശം ലഭിച്ചത്. ഇതിനിടെ, സംഭവത്തിന് പിന്നില്‍ ട്വിറ്റര്‍ ജീവനക്കാരന് സംഭവിച്ച പിഴവാണെന്ന വിശദീകരണവുമായി ട്വിറ്റര്‍ അധികൃതര്‍ രംഗത്തെത്തുകയായിരുന്നു.

@realDonaldTrump എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ തിരയുമ്പോള്‍ പേജ് നിലവിലില്ല എന്ന സന്ദേശമായിരുന്നു കിട്ടിയത്. ഇതോടെ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പരന്നു.
എന്താണു നടന്നതെന്നു പരിശോധിച്ച ട്വിറ്റര്‍, കമ്പനിയിലെ ജീവനക്കാരനുണ്ടായ പിഴവാണെന്നു കണ്ടെത്തി. 11 മിനിറ്റിനു ശേഷം ട്രംപിന്റെ അക്കൗണ്ട് വീണ്ടും സജീവമായി.

ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടിയെടുക്കുമെന്നു പറഞ്ഞ ട്വിറ്റര്‍, ആരാണ് ആ ജീവനക്കാരനെന്നു പരസ്യമാക്കിയില്ല. എന്നാല്‍ കാണാതായ ട്രംപിന്റെ അക്കൗണ്ട് പലതരം ആശങ്കകള്‍ക്കും വഴി തുറന്നു.അക്കൗണ്ട് ഹാക്ക് ചെയ്‌തെന്നായിരുന്നു ആദ്യം പ്രചരിച്ചത്. സുരക്ഷിതമായി അക്കൗണ്ട് സൂക്ഷിക്കാത്തതിന് പ്രസിഡന്റിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: