ഐ.എസ് ഇന്ത്യയില്‍നിന്നും കടത്തിയ 376 കോടിയുടെ വേദനസംഹാരി ഗുളികകള്‍ ഇറ്റലി പിടികൂടി

 

ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ ഇന്ത്യയില്‍നിന്നും കടത്തിയ 376 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് ഗുളികകള്‍ ഇറ്റലി പിടികൂടി.
ഇന്ത്യന്‍ വിപണിയില്‍ നിന്നും ശേഖരിച്ച ഈ ഗുളികകള്‍ ലിബിയയിലെത്തിച്ച് അവിടെ നിന്നും വിറ്റഴിക്കാനായിരുന്നു ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ പദ്ധതി.
24 മില്ല്യണ്‍ ട്രാംഡോള്‍ ഗുളികകളാണ് കണ്ടെയ്നറിലാക്കി ഇന്ത്യയില്‍ നിന്നും ലിബിയയിലേക്ക് കടല്‍മാര്‍ഗ്ഗം അയച്ചത്.

ദക്ഷിണഇറ്റലിയിലെ പോര്‍ട്ട് ഓഫ് ഗിയോയ ടോറോ തുറമുഖത്ത് വച്ച് ഇറ്റാലിയന്‍ സുരക്ഷാസേന ഇവ പിടിച്ചെടുക്കുകയായിരുന്നു.
വേദനസംഹാരിയെന്ന നിലയിലാണ് ഈ ഗുളികകള്‍ ഇസ്ലാമിക്സ്റ്റേറ്റ് ഭീകരര്‍ക്കിടയില്‍ പ്രചാരം നേടിയതെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നത്.
യുദ്ധമുഖത്ത് പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റസ് ഭീകരര്‍ക്ക് ഗുളിക ഒന്നിന് രണ്ട് യൂറോ വച്ചാണ് ഇവ വാങ്ങുന്നത്.

ഫൈറ്റര്‍ ഡ്രഗ് എന്നാണ് ഇവ ഭീകരവാദികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. മുറിവേല്‍ക്കുന്ന ഘട്ടങ്ങളില്‍ വേദന കുറയ്ക്കാനും ക്ഷീണം കുറയ്ക്കാനും ഈ മരുന്ന് ഉപകാരം ചെയ്യും. ഇസ്ലാമിക് സ്റ്റേറ്റ്സ് നേരിട്ടാണ് മരുന്നുകള്‍ ശേഖരിക്കുന്നതും കടത്തുകയും ചെയ്യുന്നത് എന്നാണ് ഇറ്റാലിയന്‍ സുരക്ഷാസേനകള്‍ പറയുന്നത്.

 

എ എം

 

Share this news

Leave a Reply

%d bloggers like this: