ഐറിഷ് യുവാക്കള്‍ക്ക് 10,000 പുതിയ തൊഴില്‍ പെര്‍മിറ്റ് വിസ അനുവദിക്കാന്‍ ഒരുങ്ങി കാനഡ

 

കാനഡയിലേയ്ക്ക് നീങ്ങാന്‍ പ്രതീക്ഷിക്കുന്നവര്‍ക്ക് നല്ല വാര്‍ത്ത. ഐറിഷ് യുവാക്കള്‍ക്ക് 10,000 പുതിയ തൊഴില്‍ പെര്‍മിറ്റുകള്‍ വിതരണം ചെയ്യാനാണ് കനേഡിയന്‍ ഇമിഗ്രെഷന്റെ സര്‍വീസിന്റെ തീരുമാനം. 2018ല്‍ കുടിയേറ്റക്കാരുടെ ആകെ എണ്ണം 300,000ത്തില്‍ നിന്നും 310,000 ആക്കുന്നതിനും അതിനടുത്ത വര്‍ഷം 330,000, 2020ല്‍ 340,000 എന്നിങ്ങനെ ഉയര്‍ത്താനുമാണ് തീരുമാനം. 18 നും 35 നും ഇടയില്‍ പ്രായമുള്ള ആര്‍ക്കും ഈ ഓഫര്‍ ലഭ്യമാണ്.

കാനഡയില്‍ താമസിക്കുന്നതിനും ജോലി ചെയ്യുന്നതിനും രണ്ട് വര്‍ഷം വരെ അന്താരാഷ്ട്ര കോ-ഓപ്ട് വിസകളും അനുവദിച്ചിട്ടുണ്ട്.
അയര്‍ലണ്ടില്‍ നിന്ന് മാറ്റ് രാജ്യങ്ങളിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കാനഡ ഒരു ജനപ്രിയ തെരഞ്ഞെടുപ്പ് ആണ്. ഓരോ വര്‍ഷവും ആയിരക്കണക്കിന് യുവാക്കളാണ് കനേഡിയന്‍ വിസയ്ക്കായി അപേക്ഷിക്കുന്നത്.

വരും നാളുകളില്‍ തങ്ങളുടെ ഇമിഗ്രേഷന്‍ പ്രോഗ്രാമുകള്‍ വികസിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായാണ് കനേഡിയന്‍ ഗവണ്‍മെന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ ഒരു പ്രസ്താവന . പ്രായമായവരുടെ ജനസംഖ്യ വര്‍ധന, ജനനനിരക്കിലെ ഇടിവ് തുടങ്ങിയ ഘടകങ്ങള്‍ അവരുടെ സമ്പദ്വ്യവസ്ഥയ്ക്കും തൊഴില്‍ ആവശ്യങ്ങള്‍ക്കും ഒരു ഭീഷണിയാകുന്ന സാഹചര്യത്തിലാണ് വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ എണ്ണം ഉയര്‍ത്താന്‍ പദ്ധതിയിടുന്നത്. അയര്‍ലണ്ടില്‍നിന്ന് കാനഡയിലേക്ക് മൈഗ്രേറ്റ് ചെയ്യുന്നതിനുള്ള വിസയ്ക്കായി വലിയ ഡിമാന്‍ഡ് ആണുള്ളത്.

കനേഡിയന്‍ മധ്യവര്‍ഗത്തെ സാമ്പത്തിക വളര്‍ച്ചയിലൂടെ ശക്തിപ്പെടുത്തുകയും വൈവിധ്യങ്ങളെ പിന്തുണയ്ക്കുകയും, അതിര്‍ത്തികളെ സംരക്ഷിക്കുകയും, ആരോഗ്യം, സുരക്ഷ, സുരക്ഷിതത്വം എന്നിവ സംരക്ഷിക്കുവാനും കാനഡയുടെ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്. ജനസംഖ്യാശാസ്ത്രവും വൈവിധ്യമാര്‍ന്ന തൊഴില്‍ കമ്പോളവും കാനഡയിലേക്കുള്ള കുടിയേറ്റത്തിന് കരണമാകുന്നു. ഇവിടുത്തെ സുഖകരമായ ജീവിതനിലവാരവും യാത്ര സൗകര്യങ്ങളും തൊഴില്‍ സാദ്ധ്യതകളുമെല്ലാം തന്നെ വിദേശികളെ ആകര്‍ഷിക്കുന്നു എന്നാതാണ് ഉയര്‍ന്നു വരുന്ന ഈ കണക്കുകള്‍ കാണിക്കുന്നത്.

 

എ എം

 

 

Share this news

Leave a Reply

%d bloggers like this: