അയര്‍ലണ്ടില്‍ താപനില പൂജ്യം ഡിഗ്രിയിലേക്ക്: വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

ഡബ്ലിന്‍: വരും ദിവസങ്ങളില്‍ അയര്‍ലണ്ടില്‍ താപനില ഗണ്യമായി കുറയുമെന്ന് കാലാവസ്ഥാ കേന്ദ്രങ്ങള്‍. രാത്രി സമയങ്ങളില്‍ തണുപ്പ് പൂജ്യം ഡിഗ്രിയിലും താഴ്ച രേഖപ്പെടുത്തി. അറ്റ്ലാന്റിക് തീരത്തോട് ചേര്‍ന്ന കൗണ്ടികളില്‍ ശക്തമായ മഴ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

പടിഞ്ഞാറന്‍ കൗണ്ടികളില്‍ വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്തു മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. കോനാട്ട്, ഗാല്‍വേ, വെസ്റ്റ് ഫോര്‍ഡ് മേഖലകളില്‍ ഇടിയോട് കൂടിയ കനത്ത മഴ പെയ്യുമെന്ന് മുന്നറിയിപ്പുണ്ട് .അടുത്ത ദിവസങ്ങളില്‍ അറ്റ്ലാന്റിക് പ്രഷര്‍ സോണുകളില്‍ നിന്നും ആവിര്‍ഭവിക്കുന്ന കാറ്റുകള്‍ അയര്‍ലണ്ടില്‍ എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു .

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: