29 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നതിന്റെ ആവേശത്തില്‍ തിരുവനന്തപുരം

 

29 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യാന്താര ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നതിന്റെ ആവേശത്തിലാണ് തിരുവനന്തപുരം. എന്നാല്‍ മഴ കളി മുടക്കുമോ എന്ന ആശങ്കയും ക്രിക്കറ്റ് പ്രേമികള്‍ക്കുണ്ട്. കേരളത്തില്‍ വിരുന്നെത്തിയ ഇന്ത്യ-ന്യൂസ് ലാന്‍ഡ് 20-20 മത്സരത്തിന്റെ ആവേശത്തിലാണ് തിരുവനന്തപുരം. തലസ്ഥാനത്ത് ആവേശം കൊടുമുടിയിലെത്തിച്ച് കൊടികള്‍ പാറിത്തുടങ്ങി. 43,000 വരുന്ന കാണികളാണ് മത്സരം കാണാനെത്തുന്നത്. ഇതില്‍ 5000 പേര്‍ ന്യൂസ് ലാന്‍ഡില്‍ നിന്നുള്ള കായിക പ്രേമികളാണ്. എന്നാല്‍ തലസ്ഥാനത്ത് രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ ക്രിക്കറ്റ് പ്രേമികള്‍ക്കും ആശങ്കയുണ്ട്. മത്സര ദിവസമെങ്കിലും മഴ മാറി നില്‍ക്കണമെന്നാണ് ഇവരുടെ ആഗ്രഹം.

30 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് തിരുവനന്തപുരത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് മല്‍സരം അരങ്ങേറുന്നത്. ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി-ട്വന്റി പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും കളി കൂടിയാണിത്. ഇരുടീമും ഓരോ കളി വീതം ജയിച്ച് ഒപ്പമായതിനാല്‍ ഫൈനലിനു തുല്യമാണ് തലസ്ഥാനത്തു നടക്കുന്ന ഈ മല്‍സരം.

1988 ജനുവരി 25നാണ് തിരുവനന്തപുരത്ത് അവസാനമായി ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മല്‍സരം അരങ്ങേറിയത്. അന്ന് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലായിരുന്നു ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മല്‍സരം. കളിയില്‍ കപില്‍ ദേവിന്റെ കീഴില്‍ ഇറങ്ങിയ ഇന്ത്യയെ വിവിയന്‍ റിച്ചാര്‍ഡ്സ് നയിച്ച വിന്‍ഡീസ് ഒമ്പതു റണ്‍സിനു പരാജയപ്പെടുത്തുകയായിരുന്നു. ഈ കളിക്കു മുമ്പ് ഇന്ത്യ-ഓസ്ട്രേലിയ ഏകദിന മല്‍സരം ഇവിടെ ഷെഡ്യൂള്‍ ചെയ്തിരുന്നെങ്കിലും മഴയെ തുടര്‍ന്നു ഉപേക്ഷിക്കുകയായിരുന്നു.

ശ്രീലങ്ക-ഇന്ത്യ മല്‍സരവും ചിലപ്പോള്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വിരുന്നെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശ്രീലങ്ക-ഇന്ത്യ പര്യടനത്തിലെ ടെസ്റ്റ് മല്‍സരം തിരുവനന്തപുരത്ത് നടത്തുന്നത് സംബന്ധിച്ച് ചര്‍ച്ച നടക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: