കോര്‍ക്കില്‍ കുടിവെള്ളം അപകടകരമാകുമ്പോള്‍; വെള്ളത്തില്‍ ഗുരുതര ആഘാതങ്ങള്‍ ഉണ്ടാക്കുന്ന സൂക്ഷമാണുകളുടെ സാനിധ്യം

 

കോര്‍ക്ക്: ശ്വാസകോശ, കുടല്‍ സംബന്ധ രോഗങ്ങള്‍ക്ക് കാരണമാകുന്ന സൂക്ഷമാണുകളുടെ സാനിധ്യം കുടിവെള്ളത്തില്‍ തിരിച്ചറിഞ്ഞു. കോര്‍ക്കില്‍ കുടിവെള്ള സ്രോത്രസുകള്‍ അതീവ ഗുരുതരാവസ്ഥയിലെന്ന് പരിസ്ഥിതി വകുപ്പ്. കോര്‍ക്കിലെ ബാലിഹോളി-മിഷേല്‍ ടൗണ്‍ എന്നീ ജല വിതരണ കേന്ദ്രങ്ങളില്‍ CRYPTOSPORIDAM എന്ന സൂക്ഷ് പരാദ ജീവിയുടെ സാന്നിധ്യമാണ് തിരിച്ചറിഞ്ഞത്., ഐറിഷ് വാട്ടറിന്റെ ജല സ്വത്രസുകളില്‍ സ്ഥിരമായി കണ്ടുവട്ടുരുന്ന ഈ സൂക്ഷ്മാണുക്കള്‍ അപകടകാരിയാണെന്ന് പല തവണ പരിസ്ഥിതി വകുപ്പ് മുന്നറിയിപ്പ് നല്‍കിയതാണ്.

കുടിവെള്ളത്തിലൂടെ സാംക്രമിക രോഗങ്ങള്‍ പടര്‍ത്തുന്നതില്‍ ഈ സൂക്ഷ്മാണുവിന്റെ പങ്ക് നിര്‍ണ്ണായകമാണെന്നും എന്‍വിയോമെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി പറയുന്നു. നദികളില്‍ നിന്നും ജല പ്ലാന്റുകളില്‍ എത്തിക്കുന്ന വെളളം വേണ്ടത്ര ശുദ്ധീകരിക്കപ്പെടാത്തതിനാലാണ് ഇത്തരം സൂക്ഷ്മാണുക്കളെ കുടിവെള്ളത്തില്‍ കണ്ടെത്താന്‍ കഴിയുന്നതെന്നാണ് പരിസ്ഥിതി വകുപ്പിന്റെ ആരോപണം. കുടിവെള്ളത്തില്‍ മാലിന്യം കലരുന്ന സംഭവങ്ങളും ഇത്തരം സൂക്ഷമാണുക്കളുടെ വംശവര്‍ധനവിന് കാരണമാകുന്നു.

പ്രശ്‌നബാധിത പ്രദേശങ്ങളില്‍ ചൂട്ടുവെള്ളം ഉപയോഗിക്കാനുള്ള നിര്‍ദ്ദേശം പോലും ഐറിഷ് വാട്ടര്‍ കൃത്യമായി നല്‍കുന്നില്ലെന്നും ആരോപണം ഉയരുന്നു. രാജ്യത്തെ പൊതുജല ശുദ്ധീകരണ സംവിധാനം കുറ്റമറ്റതാക്കാനുള്ള നടപടികള്‍ ആവിഷ്‌ക്കരിക്കണമെന്നും പരിസ്ഥിതി വകുപ്പ് ആവശ്യപ്പെടുന്നു. കുടിവെള്ളത്തിലൂടെ പകരുന്ന രോഗങ്ങള്‍ അയര്‍ലണ്ടില്‍ വര്‍ധിച്ചു വരുന്നതായി ആരോഗ്യ വകുപ്പിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നു.

 

 

ഡീകെ

 

Share this news

Leave a Reply

%d bloggers like this: