ഇന്ത്യയില്‍ മതസ്വാതന്ത്ര്യം വര്‍ധിപ്പിക്കുന്നതിന് യുഎസിന്റെ 3.25കോടി രൂപ ധനസഹായം

 

ഇന്ത്യയില്‍ മതപരമായ സംഘര്‍ഷവും വിവേചനവും കുറയ്ക്കുന്നത് ഉറപ്പുവരുത്തന്നതിനായി സര്‍ക്കാരിതര എന്‍.ജി.ഒ.കള്‍ക്ക് അമേരിക്ക 3.25കോടി രൂപ നല്‍കും. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സമാനമായ സഹായം ശ്രീലങ്കയ്ക്കും നല്‍കും. വലിയ തോതിലുള്ള അക്രമങ്ങളെ ലഘൂകരിക്കുന്നതിനും ന്യൂനപക്ഷങ്ങള്‍ക്കും ഭൂരിപക്ഷ സമുദായങ്ങള്‍ക്കുമിടയില്‍ പരിവര്‍ത്തന പരിപാടികള്‍ നടപ്പാക്കുകയും മുന്നറിയിപ്പ് സംവിധാനങ്ങള്‍ വികസിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നവരായിരിക്കണം ഗ്രാന്റിനായി അപേക്ഷിക്കുന്ന എന്‍ജിഒകളെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പറഞ്ഞു.

അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പര്‍ട്ട്മെന്റിനൊപ്പം ബ്യൂറോ ഓഫ് ഡെമോക്രസി, ഹ്യൂമണ്‍ റൈറ്റ്സ് ആന്‍ഡ് ലേബര്‍ എന്നീ ഡിപ്പാര്‍ട്ട്മെന്റുകള്‍ ചേര്‍ന്നാണ് ഗ്രാന്റ് നല്‍കുക.  വിദ്വേഷകരവും വിവേചനപരവുമായ പ്രവണതകള്‍ മറികടക്കുന്നതിന് പൊതുജനങ്ങള്‍ക്ക് നല്ല സന്ദേശങ്ങള്‍ കൈമാറാനും വിജയകരമായി പരിപാടികള്‍ സംഘടിപ്പിക്കാനും സാധിക്കുന്നവരായിരിക്കണം ഗ്രാന്റിനായി അപേക്ഷിക്കാനെന്നും അധികൃതര്‍ പറയുന്നു.

പൊതുസമൂഹത്തെ അവരുടെ അവകാശങ്ങളെകുറിച്ച് ബോധവത്കരിക്കുകയും പത്രപ്രവര്‍ത്തകര്‍ക്ക് നിയമസംരക്ഷണം നല്‍കുകയും വേണം. പ്രത്യേകിച്ച് മനന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്‍കുകയും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും വേണം. മതസ്വാതന്ത്ര്യ ലംഘനങ്ങള്‍ രേഖപ്പെടുത്തുകയും അധികാരികളെ അറിയിക്കുകയും വേണമെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ അറിയിച്ചു. ഇന്ത്യയിലേയും ശ്രീലങ്കയിലേയും അപേക്ഷകരെ സ്‌ക്രീനിങ് നടത്തിയാകും യോഗ്യരായ എന്‍ജിഒകളെ തിരഞ്ഞെടുക്കുക. ഇവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തകയും ചെയ്യും. അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, നേപ്പാള്‍,പാകിസ്താന്‍, താജിക്കിസ്ഥാന്‍, തുര്‍ക്മെനിസ്ഥാന്‍, ഉസ്ബെകിസ്താന്‍ എന്നീ രാജ്യങ്ങളില്‍ എന്‍ജിഒകള്‍ക്ക് നിലവില്‍ അമേരിക്ക ഗ്രാന്റ് നല്‍കുന്നുണ്ട്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: