അയര്‍ലന്‍ഡിലെ വിദഗ്ധ ആരോഗ്യ സമിതിയുടെ ചുക്കാന്‍ പിടിക്കാന്‍ മലയാളി ഗവേഷകന്‍

 

അയര്‍ലന്‍ഡിലെ ആരോഗ്യ മന്ത്രാലയത്തിന്രെ വിദഗ്ദ്ധ സമിതിയുടെ ചെയര്‍മാനായി ഇനി മലയാളി. പതിനൊന്നംഗ വിദഗ്ദ്ധ സമതിയുടെ അധ്യക്ഷസ്ഥാനത്തേയ്ക്കാണ് മലയാളി ഗവേഷകനായ പ്രൊഫസര്‍ സുരേഷ് സി പിളള നിയമിതനായത്. അയര്‍ലന്‍ഡിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ വരുന്ന ”എക്‌സ്പര്‍ട്ട് ബോഡി ഓഫ് ഫ്‌ലൂറൈഡ്‌സ് ആന്‍ഡ് ഹെല്‍ത്ത്” എന്ന വിദഗ്ദ്ധ സമിതിയുടെ ചെയര്‍മാനായായാണ് സുരേഷ് സി പിളളയെ നിയമിച്ചത്. അഞ്ചുവര്‍ഷമാണ് അദ്ദേഹത്തിന്രെ കാലാവധി. നവംബര്‍ ഒന്നിന് ചുമതലേയറ്റ അദ്ദേഹത്തിന്റെ കാലാവധി 2022 ഒക്ടോബര്‍ 31 വരെയാണ്. ബയോ കെമിസ്ട്രി, പാരിസ്ഥിതിക ആരോഗ്യം, പൊതു ആരോഗ്യം എന്നീ മേഖലകളുടെ മികവുറ്റതാക്കാനുളള അയര്‍ലണ്ടിലെ വിദഗ്ദ്ധസമിതിയാണ് ഇത്.

കോട്ടയം ചമ്പക്കര സ്വദേശിയായ സുരേഷ് പിള്ള.സ്ലൈഗോയിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ 2013 ല്‍ ജോലയില്‍ പ്രവേശിച്ച സുരേഷ് അവിടെ നാനോ ടെക്‌നോളജിയില്‍ സീനിയര്‍ ലക്ചററും നാനോ ടെക്‌നോളജി ആന്‍ഡ് ബയോ എന്‍ജിനിയറിങ് ഗവേഷണ സംഘത്തിന് നേതൃത്വം നല്‍കുകയാമാണ്. ഡബ്‌ളിനിലെ ട്രിനിറ്റി കോളജില്‍ നിന്നും നാനോ ടെക്‌നോളജിയില്‍ ഗവേഷണ ബിരുദം നേടിയ സുരേഷ് യു എസ്സിലെ കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നുമാണാണ് പോസ്റ്റ് ഡോക്ടറല്‍ ബിരുദം നേടിയത്.

സുരേഷ് സി പിളള മലയാളത്തിലെഴുതിയ വൈജ്ഞാനിക സാഹിത്യമേഖലയിലെ ശ്രദ്ധിക്കപ്പെട്ടതാണ് സുരേഷ് സി പിളളയുടെ ”തന്മാത്രം” എന്ന പുസ്തകം. ഐഇ മലയാളത്തില്‍ സുരേഷ് ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ഫെയ്സ് ബുക്കില്‍ ശാസ്ത്രവിഷയങ്ങളെ കുറിച്ച് ലളിതമായി എഴുതുന്നതിലൂടെ സുരേഷ് മലയാളികള്‍ക്കിടയില്‍ പരിചതനാണ്. അതീവ സങ്കീര്‍ണ്ണമായ ശാസ്ത്രീയ വിഷയങ്ങളെ നിത്യജീവിതവുമായി ബന്ധപ്പെടുത്തിയെഴുതുന്ന കുറിപ്പുകള്‍ സോഷ്യല്‍ മീഡിയിയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നവായയിരുന്നു. അതു വഴി കേരളത്തില്‍ പ്രചരിപ്പിക്കപ്പെടുന്ന തെറ്റായ നിരവധി പ്രചാരണങ്ങള്‍ക്ക് ഒരു പരിധി വരെ തടയിടാനും സാധിച്ചിരുന്നു.

നാനോ മെറ്റീരിയല്‍ രംഗത്താണ് സുരേഷിന്രെ കണ്ടുപിടുത്തങ്ങളിലേറെയും. എം ആര്‍ എസ് എ , ഇ കോളി തുടങ്ങിയ ബാക്ടീരിയകളെ പ്രതിരോധിക്കാനുളള പോംവഴി കണ്ടെത്തിയത്. സുരേഷിന്രെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം ഐറിഷ് ഗവേഷണ സ്ഥാപനം നടത്തിയ കണ്ടെത്തല്‍ ശാസ്ത്രലോകത്ത് ഏറെ ശ്രദ്ധനേടിയിരുന്നു. പ്രത്യേകിച്ച് ആരോഗ്യ രംഗത്ത്.

യു കെയിലെ റോയല്‍ മൈക്രോസ്‌കോപ്പിക്കല്‍ സൊസൈറ്റി ഫെല്ലോയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് സുരേഷ് . നിരവധി ഗവേഷണ പ്രബന്ധങ്ങളെഴുതിയിട്ടുളള സുരേഷ് രാജ്യാന്തര കോണ്‍ഫെറന്‍സുകളില്‍ നിരവധി ഗവേഷണ പ്രഭാഷണങ്ങളും നടത്തിയിട്ടുണ്ട്. എന്‍വിയോണ്‍മെന്രല്‍ സയന്‍സ് ആന്‍ഡ് പൊലൂഷന്‍ റിസര്‍ച്ച് എന്ന് ഗവേഷണ ജേണലിന്രെ പത്രാധിപരുമാണ് സുരേഷ്.

ഡികെ

 

Share this news

Leave a Reply

%d bloggers like this: