മദ്യപിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ആജീവനാന്ത വിലക്ക്; നിയമം ഉടന്‍ പാസാക്കുമെന്ന് ഗതാഗത മന്ത്രി

 

നിശ്ചിത പരിധിയില്‍ കൂടുതല്‍ മദ്യം ആകത്താക്കി വാഹമോടിക്കുന്നവരെ വരുതിയിലാക്കാന്‍ പുതിയ ഡ്രൈവിങ് ബില്ലിന് നിര്‍ദ്ദേശം,. പിടിക്കപ്പെടുന്നവരുടെ ഡ്രൈവിങ് ലൈസന്‍സ് എന്നന്നേക്കുമായി നിരോധിക്കുന്ന നിയമമാണ് വരാനിരിക്കുന്നത്. ഡെയിലില്‍ സ്വാതന്ത്ര പാര്‍ട്ടികളുടെ എതിര്‍പ്പ് മറികടന്ന് നിയമം പ്രാബല്യത്തില്‍ വരുത്തുമെന്ന് ഗതാഗത മന്ത്രി ഷെയിന്‍ റോസ് വ്യക്തമാക്കി.

ഡ്രൈവര്‍മാരില്‍ മദ്യപാനം കണ്ടുപിടിക്കാന്‍ നടത്തുന്ന പരിശോധനയില്‍ 100 ml രക്തത്തില്‍ 50 mg യില്‍ കൂടുതല്‍ മദ്യത്തിന്റെ അളവ് കണ്ടുപിടിക്കപെടുന്നവര്‍ക്കാണ് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുന്നത്. ഡ്രൈവിങിനിടയില്‍ പിടിക്കപെട്ടവര്‍ക്ക് പെനാല്‍റ്റി പോയിന്റുകളാണ് നേരത്തെ നല്‍കിയിരുന്നത്. പിഴയായി 200 യൂറോ വരെയും ഇടയാക്കിയിരുന്നു. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ പെനാല്‍റ്റി പോയിന്റുകള്‍ക്ക് പകരം സ്ഥിരമായി വിലക്ക് ഏര്‍പ്പെടുത്തുകയാണ് ലക്ഷ്യം.

2008 മുതല്‍ 2012 വരെ 38 ശതമാനം റോഡ് അപകടങ്ങള്‍ സംഭവിച്ചത് മദ്യപിച്ച് വാഹമോടിച്ചതിലൂടെയായിരുന്നു. വരാനിരിക്കുന്ന നിയമത്തെക്കുറിച്ച് ഉര്‍ജ്ജിതമായ ബോധവത്കരണം നടത്തും. നിയമം അറിയാത്തവര്‍ക്ക് തുടക്കത്തില്‍ ശിക്ഷ ഇളവ് ലഭിക്കുമെങ്കിലും ബില്ല് പാസാക്കി മൂന്നു മാസത്തിനുള്ളില്‍ നിയമം എല്ലാവര്‍ക്കും ബാധകമാകും.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: