ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്റെ ഔദ്യോഗിക വസതിയില്‍ മോഷണം

 

ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്റെ ഔദ്യോഗിക വസതിയില്‍ മോഷണം. ഡര്‍ബനിലെ ഇന്ത്യയുടെ കോണ്‍സല്‍ ജനറല്‍ ശശാങ്ക് വിക്രത്തിന്റെ വസതിയിലാണ് മോഷണം നടന്നത്. വീടിനുള്ളില്‍ കടന്ന മോഷ്ടാക്കള്‍ ശശാങ്കിന്റെ കുടുംബത്തെ കുറച്ചുസമയത്തേക്ക് ബന്ദികളാക്കുകയും ചെയ്തു.

ഞായറാഴ്ചയാണ് സംഭവം. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന അഞ്ചുവയസ്സുകാരന്‍ മകന്‍, വീട്ടുജോലിക്ക് സഹായത്തിനെത്തിയ ആള്‍, പഠിപ്പിക്കാന്‍ വീട്ടിലെത്തിയ അധ്യാപകന്‍ എന്നിവരെ ഉള്‍പ്പെടെയാണ് മോഷ്ടാക്കള്‍ ബന്ദികളാക്കിയത്. ആരെയും പരിക്കേല്‍പിച്ചിട്ടില്ല. ഗേറ്റ് തകര്‍ത്താണ് മോഷ്ടാക്കള്‍ ശശാങ്കിന്റെ വീട്ടിനുള്ളില്‍ കടന്നത്. വടക്കന്‍ ഡര്‍ബനില്‍ ഈയടുത്തായി ഇതേരീതിയിലുള്ള നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതായി സ്വതന്ത്ര ഓണ്‍ലൈന്‍ മാധ്യമത്തെ ഉദ്ധരിച്ച് എന്‍ ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ അധികൃതരെ സമീപിച്ചതായി വിദേശകാര്യ വക്താവ് രാവിഷ് കുമാര്‍ അറിയിച്ചു. വിദേശത്ത് നിയോഗിച്ചിരിക്കുന്ന നയതന്ത്ര ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ഇന്ത്യന്‍ സര്‍ക്കാര്‍ വളരെയേറെ പ്രാധാന്യം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെ കുറിച്ച് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ശശാങ്ക് വിക്രവുമായി സംസാരിച്ചു.

ഡികെ

 

Share this news

Leave a Reply

%d bloggers like this: