‘ലെവിഡ്രോം’: ആറുവയസുകാരന്‍ കണ്ടുപിടിച്ച വാക്ക് ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയില്‍

ഓക്‌സ്‌ഫോര്‍ഡ്: ലെവി ബഡ് എന്ന കനേഡിയന്‍ വംശജനായ ആറുവയസ്സുകാരന്‍ ഇംഗ്ലീഷില്‍ കണ്ടെത്തിയ ഒരു പുതിയ വാക്ക് ആണ് ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറിയില്‍ സ്ഥാനം പിടിച്ചത്. ഈ വാക്ക് ഓക്‌സ്ഫഡ് ഡിക്ഷണറിയില്‍ ഉള്‍പ്പെടുത്തണമെന്ന സമൂഹമാധ്യമങ്ങളുടെ ആവശ്യം ഡിക്ഷ്ണറി അധികൃതര്‍ സ്വീകരിക്കുകയായിരുന്നു. ലെവിഡ്രോം (levidrome) എന്ന വാക്കാണ് ബഡ് കണ്ടെത്തിയത്. ഒരു ഇംഗ്ലീഷ് വാക്കിന്റെ അക്ഷരങ്ങള്‍ തിരിച്ച് വായിച്ചാല്‍ അര്‍ഥപൂര്‍ണമായ മറ്റൊരു വാക്ക് കിട്ടും (ഉദാ: stressed എന്ന വാക്ക് പിന്നിലേക്കു വായിച്ചാല്‍ desserts അതുപോലെ loop=pool, flow=wolf, stop=pots, rats=star). ഇതാണ് ലെവിഡ്രോം എന്ന വാക്കിന് ലെവി നല്കിയിരിക്കുന്ന നിര്‍വചനം.

 

ഒരു വാക്കിലെ അക്ഷരങ്ങള്‍ പിന്നിലേക്കു വായിച്ചാല്‍ അര്‍ഥപൂര്‍ണമായ മറ്റൊരു വാക്ക് കിട്ടുന്ന രീതിക്ക് ഇതുവരെ ഇംഗ്ലീഷില്‍ ഒരു പേരില്ല. അതുകൊണ്ടുതന്നെ സൈബര്‍ ലോകം മുഴുവന്‍ ലെവിയുടെ കണ്ടുപിടിത്തത്തിനു പിന്തുണയുമായി എത്തിയിട്ടുണ്ട്. ഓക്ഫഡ് ഡിക്ഷണറി അധികൃതരുടെ മുന്നില്‍ ഇക്കാര്യം എത്തിയപ്പോള്‍ പരിഗണിക്കാമെന്ന ഉറപ്പും നല്കി. എന്നാല്‍, ഒരു നിശ്ചിതകാലം ഉപയോഗത്തിലുള്ള പാദങ്ങള്‍ മാത്രമേ ഡിക്ഷണറിയില്‍ ഉള്‍പ്പെടുത്തുകയുള്ളു എന്നതാണ് ഓക്‌സ്ഫഡിന്റെ രീതി.

 

ലെവിഡ്രോമിനെക്കുറിച്ചുള്ള വിശദീകരണമായി ലെവിയുടെ പിതാവ് റോബര്‍ട്ട് ലക്കി ബഡ് യൂട്യൂബില് ചെറിയ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു ദിവസം കാറിനു പിന്നിലിരുന്ന് യാത്രചെയ്യുകയായിരുന്ന ലെവി സ്റ്റോപ്പ് എന്നെഴുതിയത് പോട്ട്‌സ് എന്നാണ് വായിച്ചത്. ഇതില്‍ കൗതുകം തോന്നിയ കുട്ടി മാതാപിതാക്കളോട് ഒരു വാക്ക് പിന്നിലേക്ക് വായിച്ചാല്‍ എന്തുകൊണ്ടാണ് മറ്റൊരു വാക്ക് കിട്ടുന്നതെന്നു ചോദിച്ചു. എന്നാല്‍, അവര്‍ക്ക് മറുപടിയില്ലായിരുന്നു.
പിന്നീടുള്ള അന്വേഷണത്തില്‍ ഇതിന് ഒരു പേരില്ലെന്നു കണ്ടെത്തി. അതേസമയം ഇംഗ്ലീഷ് വാക്കുകള്‍ മുന്നിലേക്കും പിന്നിലേക്കും വായിച്ചാല്‍ ഒരേ വാക്കുതന്നെയായ രീതിക്ക് പാലിന്‌ഡ്രോം എന്നു പേരുണ്ട് (ഉദാ: wow, noon, mom, civic, redder…).

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: