60ാം വിവാഹവാര്‍ഷികം: ആശംസകളില്‍ മനംനിറഞ്ഞ് മാണി; ആഘോഷമാക്കി നാട്ടുകാര്‍

 

60ാം വിവാഹവാര്‍ഷിക വേളയില്‍ പാലാക്കാരുടെ ആശംസകളില്‍ മനംനിറഞ്ഞ് കെ.എം. മാണിയും പ്രിയതമ കുട്ടിയമ്മയും. കേരള കോണ്‍ഗ്രസി?െന്റ നെടുംതൂണായ കെ.എം. മാണിയെന്ന പാലാക്കാരുടെ മാണി സാര്‍ ദാമ്പത്യജീവിതത്തിലേക്ക് പ്രവേശിച്ചതി?െന്റ 60ാം വാര്‍ഷികം പാര്‍ട്ടി പ്രവര്‍ത്തകരും നാട്ടുകാരും ആഘോഷമാക്കി. കോട്ടയം ബാര്‍ അസോസിയേഷനിലെ വക്കീലും ജില്ല കോണ്‍ഗ്രസ്? കമ്മിറ്റി സെക്രട്ടറിയുമായിരിക്കെ 25ാം വയസ്സില്‍ 1957 നവംബര്‍ 28ന് മരങ്ങാട്ടുപിള്ളി സ?െന്റ് ഫ്രാന്‍സിസ്? അസീസി പള്ളിയിലായിരുന്നു വിവാഹം. വധു വാഴൂര്‍ ഇറ്റത്തോട്ട് വീട്ടിലെ കുട്ടിയമ്മ എന്ന 21കാരി അസംപ്ഷന്‍ കോളജിലെ ബി.എ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയുമായിരുന്നു. എത്സമ്മ, സാലി, ആനി, ടെസി, ജോസ്? കെ. മാണി, സ്?മിത എന്നിവരാണ് മക്കള്‍. പിന്നീട് കേരള രാഷ്?ട്രീയത്തിലെ ഭീഷ്മാചാര്യനായി മാറിയ മാണിയുടെ വിജയഗാഥക്ക് പിന്നില്‍ കുട്ടിയമ്മയുടെ പിന്തുണയും കരുതലുമാണെന്ന് അദ്ദേഹം പലവേദികളിലും തുറന്നുപറഞ്ഞിട്ടുണ്ട്.

മക്കളും കൊച്ചുമക്കളും പേരക്കുട്ടികളും നാട്ടുകാരും ബന്ധുക്കളും ഒത്തുകൂടിയ വിവാഹവാര്‍ഷികം കഴിങ്ങോഴയ്ക്കല്‍ തറവാട്ടില്‍ ഉത്സവപ്രതീതി പകര്‍ന്നു. ചൊവ്വാഴ്?ച രാവിലെ ഭരണങ്ങാനം പള്ളിയില്‍പോയി പ്രാര്‍ഥിച്ച ശേഷം വീട്ടിലെത്തിയ കെ.എം. മാണിക്കും കുടുംബത്തിനും ആശംസകളുമായി നൂറുകണക്കിനാളുകളാണ്? എത്തിയത്. ഫോണ്‍വിളികളും ഏറെയായിരുന്നു. നന്ദിപറഞ്ഞ് മാണിയും കുട്ടിയമ്മയും ഉച്ചവരെ വീടി??െന്റ ഉമ്മറത്തായിരുന്നു. പ്രവര്‍ത്തകര്‍ പൂച്ചെണ്ടുകള്‍ക്കൊപ്പം കേക്കും ലഡുവും ഉള്‍പ്പെടെയുള്ള മധുരപലഹാരങ്ങളും കൊണ്ടുവന്നിരുന്നു.

കേക്കുകള്‍ മുറിച്ചുനല്‍കി അവരുടെ സന്തോഷത്തില്‍ ഇരുവരും പങ്കുചേര്‍ന്നു. ഇതിനി?െട നഗരത്തിലെ പൊതുപരിപാടികളിലും മാണി പങ്കെടുത്തു. ഉച്ചയോടെ മക്കളും കൊച്ചുമക്കളും വീട്ടിലെത്തി. തുടര്‍ന്ന് കോട്ടയത്ത് ജോസ്? കെ. മാണി എം.പിയുടെ വീട്ടിലേക്ക് പോയി കുടുംബാംഗങ്ങളുടെ ആഘോഷങ്ങളില്‍ പങ്കാളിയായി. ഇതിനിടെ പ്രവര്‍ത്തകര്‍ വലിയ മാലയണിക്കാനും മറന്നില്ല. ജില്ല പഞ്ചായത്ത് വൈസ്? പ്രസിഡന്റ്? മേരി സെബാസ്?റ്റിയന്‍, മുന്‍ നഗരസഭാധ്യക്ഷ ലീന സണ്ണി, യൂത്ത്ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പന്‍, നിര്‍മല ജിമ്മി, ജിജി തമ്പി, ടോബിന്‍ കെ. അലക്‌സ്?, ബൈജു കൊല്ലംപറമ്പില്‍, ജയ്‌സണ്‍ മാന്തോട്ടം, ബേബി ഉഴുത്തുവാല്‍, ഡെയ്‌സി ബേബി, രാജേഷ് വാളിപ്ലാക്കല്‍ തുടങ്ങിയവര്‍ ആശംസനേരാനെത്തി.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: