5 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പൊതുഗതാഗതം സൗജന്യം ; മുതിര്‍ന്നവര്‍ക്ക് ഇടത്തരം യാത്രകള്‍ക്ക് 5% വര്‍ദ്ധനവ്

ഡബ്ലിന്‍: 5 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇന്ന് മുതല്‍ പൊതുഗതാഗത സൗകര്യങ്ങള്‍ സൗജന്യമായിരിക്കുമെന്ന് രാജ്യത്തെ പൊതു ഗതാഗത വകുപ്പ് വ്യക്തമാക്കി. രാജ്യത്തെ പൊതുഗതാഗത സൗകര്യങ്ങളായ Bus Éireann, Iarnród Éireann, Luas, Dart and Dublin Bus എന്നിവയില്‍ ഈ സൗജന്യം ലഭ്യമാണ്. രാജ്യത്തെ പൊതുഗതാഗത സൗകര്യങ്ങള്‍ ഉപയോഗിക്കുന്ന കുടുംബങ്ങള്‍ക്ക് വരുന്ന ചിലവ് കുറക്കുന്നതിനുള്ള ശ്രമങ്ങളിലാണ് 2014 മുതല്‍ പൊതുഗതാഗത വകുപ്പ്. ക്രിസ്തുമസ് കാലത്ത് ഷോപ്പിംഗിനും സാന്തായെ സന്ദര്‍ശിക്കുന്നതിനുമായി ഡബ്ലിനിലെത്തുന്ന ജനങ്ങള്‍ക്ക് ഈ സൗജന്യം ഏറെ പ്രയോജനകരമായിരിക്കുമെന്ന് പൊതുഗതാഗത വകുപ്പ് CEO, Anne Graham പറഞ്ഞു.

എന്നാല്‍ ഇന്ന് മുതല്‍ മുതിര്‍ന്നവര്‍ക്ക് ഇടത്തരം യാത്രകള്‍ക്ക് നിരക്ക് വര്‍ദ്ധനവ് പ്രാബല്ല്യത്തില്‍ വരുകയാണ്. ചെറിയ യാത്രകള്‍ക്കും ദീര്‍ഘദൂര യാത്രകള്‍ക്കും നിരക്കില്‍ വര്‍ദ്ധനവ് വരാതെ ഇടത്തരം യാത്രകള്‍ക്കാണ് നിരക്കില്‍ വ്യതിയാനം ഉണ്ടാവുന്നത്. Dublin Bus,Luas , Irish RaiI തുടങ്ങിയവയില്‍ 5% വര്‍ദ്ധനവാണ് വരിക. നിലവില്‍ ഡബ്ലിനിലെ താമസക്കാര്‍ക്ക് ശമ്പളത്തിന്റെ 55% വാടകയ്ക്ക് മാത്രമായി ചിലവ് വരുമ്പോള്‍ പൊതുഗതാഗത നിരക്കിലുണ്ടാകുന്ന വര്‍ദ്ധനവ് കനത്ത പ്രഹരമായിരിക്കുമെന്ന് ചിന്തകന്മാര്‍ വിലയിരുത്തുന്നു.

 

Share this news

Leave a Reply

%d bloggers like this: