മറന്നുവെച്ച കളിപ്പാവ തിരികെ നല്‍കാന്‍ വിമാനം പറന്നത് 300 കി.മീ.

 

വിമാനയാത്രയില് മറന്നുവെച്ച ടെഡിബെയര്, നാല് വയസുകാരിക്ക് നല്കാനായി വിമാനം തിരിച്ച് പറന്നത് 300 കിലോമീറ്റര്. സ്‌കോട്‌ലന്ഡിലെ എഡിന്ബറോയില് നിന്ന് ഒക്‌നേയിലേയ്ക്ക് പോകുന്ന ഫ്‌ളൈലോഗന് എയര് എന്ന വിമാന സര്വീസാണ് കുഞ്ഞിന്റെ പാവയെ നല്കാനായി തിരികെ പറന്നത്. കഴിഞ്ഞ തിങ്കളാഴ്ച നാലുവയസ്സുകാരി സമ്മറും അമ്മ േഡാണയും യാത്രക്കിടെ വിമാനത്തില്‍ പാവ മറന്നുവെക്കുകയായിരുന്നു.

കുട്ടി പാവയെ വിമാനത്തില് മറന്നുവെച്ച കാര്യം വിമാനം പോയതിനു ശേഷമായിരുന്നു മാതാപിതാക്കള് അറിഞ്ഞത്. തോട്ടുപിന്നാലെ കുട്ടി പാവ വേണമെന്നുപറഞ്ഞ് വാശി പിടിച്ച് കരയുകയും ചെയ്തു. തുടര്ന്നാണ് കുട്ടിയുടെ അമ്മ ഡോണ ഫേസ്ബുക്കില് ഇക്കാര്യം പോസ്റ്റ് ചെയ്തത്.

വിമാനത്തില്‍ മറന്നുവെച്ച പാവക്കായി കുട്ടി വാശി പിടിക്കുന്നുവെന്ന ഡോണയുടെ ഫേസ്ബുക്ക് പോസ്റ്റ് വിമാനജീവനക്കാരില്‍ ഒരാളുടെ ശ്രദ്ധയില്‍പെട്ടതോടെയാണ് പാവ തങ്ങളുടെ ൈകയില്‍ സുരക്ഷിതമായുണ്ടെന്ന് ചിത്രങ്ങളടക്കം മറുപടി നല്‍കിയത്. പിന്നീട് ഒക്‌നോയിലേക്ക് വിമാനം പാവയുമായി പറന്നെത്തി. വിമാനത്താവളത്തില്‍വെച്ച് കുട്ടിക്ക് പാവ കൈമാറുകയും ചെയ്തു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: