ട്രംപിന്റെ യാത്രാ വിലക്കിന് സുപ്രീം കോടതി അനുമതി

 

ആറ് മുസ്ലിം ഭുരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്ക് അമേരിക്കന്‍ സുപ്രീം കോടതിയുടെ അനുമതി. പരിഷ്‌കരിച്ച യാത്രാ വിലക്കിന് അനുമതി നലകണമെന്ന ട്രംപിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. രാജ്യത്തെ വിവിധ കീഴ് കോടതികളില്‍ ട്രംപിന്റെ നിയമത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജികളില്‍ വാദം നടന്നുകൊണ്ടിരിക്കെയാണ് സുപ്രീം കോടതി യാത്രാവിലക്കിന് അനുമതി നല്‍കിയത്.

കേസുകള്‍ വേഗം തീര്‍ക്കണമെന്ന് കീഴ്‌ക്കോടതികള്‍ക്കും സുപ്രീം കോടതി നിര്‍ദേശം നല്‍കി. വൈറ്റ് ഹൗസിന് താത്കാലികാശ്വാസമാണ് കോടതി നടപടി. യാത്രാവിലക്ക് കൊണ്ടു വരാന്‍ പ്രസിഡന്റിന് അധികാരമുെണ്ടന്നാണ്‌ ൈവെറ്റ് ഹൗസിന്റെ നിലപാട്.

ഛാഡ്, ഇറാന്‍, ലിബിയ, ഉത്തരകൊറിയ, സൊമാലിയ, സിറിയ, യമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും വെനിസ്വേലയിലെ സര്‍ക്കാര്‍ ഉേദ്യാഗസ്ഥര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും യു.എസിലേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് യാത്ര വിലക്ക് ട്രംപ് പരിഷ്‌കരിച്ചത് സെപ്റ്റംബറിലാണ്. മൂന്നാം തവണയാണ് യാത്രാവിലക്ക് പരിഷ്‌കരിച്ചിരുന്നത്. എന്നാല്‍ വിലക്ക് നടപ്പിലാക്കുന്നതിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ നടപടിക്ക് ഹവായ് കോടതി സ്റ്റേ നല്‍കിയിരുന്നു. ഹവായിയിലേയും മേരിലാന്റിലേയും ഫെഡറല്‍ കോടതികള്‍ നല്‍കിയ സ്റ്റേ ഉത്തരവുകള്‍ എടുത്തു കളഞ്ഞുകൊണ്ടാണ് സുപ്രീം കോടതി യാത്രാവിലക്കിന് അനുമതി നല്‍കിയത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: