ഐറിഷ് ആശുപത്രികളില്‍ കാത്തിരിപ്പ് തുടരുന്നു; രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന

 

ഡബ്ലിന്‍ : അയര്‍ലന്‍ഡിലെ ആശുപത്രികളിലെ തിരക്ക് പ്രതിദിനം വര്‍ദ്ധിക്കുന്ന കാഴ്ച തുടരുമ്പോള്‍ 684940 രോഗികള്‍ ചികിത്സയ്ക്കായി കാത്തിരുപ്പ് തുടരുന്നു. നാഷണല്‍ പര്‍ച്ചേഴ്സ് ഫണ്ട് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ 3 വര്‍ഷത്തിനിടെ രോഗികളുടെ റിക്കോര്‍ഡ് വര്‍ധനവാണിത്.

ഒരു വര്‍ഷത്തിനിടയില്‍ ആശുപത്രി തിരക്ക് കുറഞ്ഞുകൊണ്ടിരിക്കയാണെന്ന് ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസ് പ്രഖ്യാപനം നടത്തിയതിന് തൊട്ടുപുറകേയാണ് എന്‍പിഎഫ് ന്റെ കണക്കുകള്‍ പുറത്തുവന്നത്. വിവിധ ഏജന്‍സികള്‍ നടത്തുന്ന കണക്കെടുപ്പില്‍ വെയിറ്റിങ് ലിസ്റ്റ് രോഗികളുടെ എണ്ണം കുത്തനെ വര്‍ധിക്കുന്ന റിപ്പോര്‍ട്ട് യാഥാര്‍ഥ്യമല്ലെന്നും മന്ത്രി ആക്ഷേപം ഉയര്‍ത്തിയിരുന്നു. എന്‍പിഎഫ് ന്റെ റിപ്പോര്‍ട്ടിനെക്കുറിച്ച് HSE ഇതുവരെ പ്രതികരിച്ചിട്ടില്ല.

പുറത്തുവിട്ടത് വിശ്വാസ്യ യോഗ്യമായ കണക്കുകള്‍ ആണെന്ന് തെളിയിക്കാന്‍ കഴിയുമെന്ന് എന്‍പിഎഫ് പ്രസ്താവന ഇറക്കി. ഇന്‍ പേഷ്യന്റ് ഔട്ട് പേഷ്യന്റ് വിഭാഗങ്ങളിലായി രണ്ട് ലക്ഷത്തിലധികം രോഗികള്‍ കാത്തിരിപ്പിലാണ്. ശസ്ത്രക്രിയകള്‍ ആവശ്യമായ രോഗികള്‍ ഒന്നര വര്‍ഷം വരെ നിലവിലെ സാഹചര്യത്തില്‍ കാത്തിരിപ്പ് തുടരേണ്ടി വരും. ആരോഗ്യമേഖലയ്ക്ക് ബഡ്ജറ്റില്‍ അനുവദിച്ച ഫണ്ട് ആശുപത്രി സംവിധാനങ്ങള്‍ വിപുലപ്പെടുത്താന്‍ ഉപയോഗിക്കുന്നിലെന്ന ആരോപണം ശക്തമാണ്. വെയ്റ്റിംഗ് ലിസ്റ്റ് കുറച്ചു കൊണ്ട് വരുന്ന നടപടികള്‍ പല ആശുപത്രികളിലും ഇതുവരെ ആരംഭിച്ചിട്ടില്ല.

 

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: