ജെറുസലം വിഷയം ; സംഘര്‍ഷമേഖലയില്‍ സമാധാന ആഹ്വാനവുമായി ട്രംപ്

 

ജറുസലമിനെ തലസ്ഥാനമാക്കുന്നതു പിന്നാലെ അക്രമാസക്തമായ ഗാസ, വെസ്റ്റ് ബാങ്ക് മേഖലയില്‍ സമാധാന ആഹ്വാനവുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രതിഷേധത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ സംയമനം പാലിക്കണമെന്നു വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു. വിദ്വേഷം പ്രചരിപ്പിക്കുന്നവരെയും മറികടന്നു സഹിഷ്ണുതയുടെ ശബ്ദം വിജയം നേടുമെന്നാണു കരുതുന്നത്. ഇസ്രയേലും പലസ്തീനും തമ്മില്‍ സുദീര്‍ഘമായ സമാധാന ഉടമ്പടി ഒപ്പുവയ്ക്കുന്നതില്‍ യുഎസ് പ്രതിജ്ഞാബദ്ധമാണെന്നും വൈറ്റ് ഹൗസ് പ്രിന്‍സിപ്പല്‍ ഡപ്യൂട്ടി പ്രസ് സെക്രട്ടറി രാജ് ഷാ വ്യക്തമാക്കി.

ജറുസലമിനെ തലസ്ഥാനമാക്കുന്നതു ശരിയായ തീരുമാനമാണെന്നും ഷാ പറഞ്ഞു. മധ്യപൂര്‍വേഷ്യയില്‍ സമാധാനത്തിന് ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നെങ്കില്‍ അക്കാര്യത്തില്‍ സത്യസന്ധത പാലിക്കേണ്ടതുണ്ട്. ജറുസലം ആണു തലസ്ഥാനമെന്ന ‘സത്യം’ അംഗീകരിക്കുന്നത് അതിന്റെ ആദ്യപടിയാണ്- ഷാ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ജറുസലം തീരുമാനത്തില്‍ ഇടപെടാനില്ലെന്നു യുഎന്‍ സുരക്ഷാ കൗണ്‍സില്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ തങ്ങള്‍ നിസ്സഹായരാണെന്ന് ബ്രിട്ടനും ഫ്രാന്‍സും ജര്‍മനിയും ഇറ്റലിയും സ്വീഡനും വ്യക്തമാക്കി. ട്രംപിന്റെ നീക്കം ഒരു തരത്തിലും സഹായകരമാകില്ലെന്നു സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തിര യോഗത്തിനൊടുവില്‍ അഞ്ചു രാജ്യങ്ങളും വ്യക്തമാക്കി.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: