കാലാവസ്ഥ പ്രതികൂലം: ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ വിമാനങ്ങള്‍ റദ്ദാക്കി

ഡബ്ലിന്‍: കടുത്ത ശൈത്യം തുടരുന്ന അയര്‍ലണ്ടില്‍ കാലാവസ്ഥ വിമാനസര്‍വീസുകളെ പ്രതികൂലമായി ബാധിച്ചുതുടങ്ങി. ഡബ്ലിന്‍-ലണ്ടന്‍ സര്‍വീസുകളെയാണ് കാലാവസ്ഥ പ്രധാനമായും ബാധിക്കുന്നത്. ഡബ്ലിന്‍-ലണ്ടന്‍ റൂട്ടുകളില്‍ 5 വിമാനസര്‍വീസുകള്‍ റദ്ദുചെയ്തതായ് ഡബ്ലിന്‍ എയര്‍പോര്‍ട്ട് അറിയിച്ചു.

ബ്രിട്ടനും-വടക്കന്‍ യൂറോപ്പിനും ഇടയിലുള്ള നിരവധി സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി എയര്‍ലിംഗസും വ്യക്തമാക്കി. ഇന്നു രാവിലെ ഡബ്ലിനില്‍ എത്തേണ്ടിയിരുന്ന എയര്‍ലിംഗ്സിന്റെ ഒരു വിമാനവും റദ്ദാക്കപ്പെട്ടിരുന്നു. വിമാനയാത്രക്ക് തയ്യാറെടുക്കും മുന്‍പ് യാത്ര വിവരങ്ങള്‍ വെബ്‌സൈറ്റിലൂടെ കൃത്യമായി മനസിലാക്കാന്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ട് യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കി.

 

 

ഡി.കെ

 

Share this news

Leave a Reply

%d bloggers like this: