ഗോള്‍വേയിലെ അഡ്വ.ജോര്‍ജ് മാത്യുവിന്റെ പിതാവ് നിര്യാതനായി.

ഗോള്‍വേ : ഗോള്‍വേ നിവാസിയും, ഗോള്‍വേ ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്മ്യൂണിറ്റിയുടെ മുന്‍ പ്രസിഡന്റും ആയ അഡ്വ. ജോര്‍ജ് മാത്യുവിന്റെ പിതാവ് ശ്രീ. ഔസേഫ് മത്തായി (83) കേരളത്തിലെ മുട്ടുചിറയില്‍ നിര്യാതനായി. പരേതന്‍ മുട്ടുചിറ ഹോളി ഖോസ്‌റ് ഫൊറോനാ പള്ളി ഇടവകാംഗവും കനിവേലില്‍ കുടുംബാംഗവും ആണ്. ശവസംസ്‌കാര ശുശ്രുഷകള്‍ 18/12/2017 തിങ്കള്‍ രാവിലെ 1030.നു മുട്ടുചിറയിലെ വീട്ടില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് മുട്ടുചിറ ഫൊ. പള്ളിയിലെ കുടുംബക്കല്ലറയില്‍ മൃതദേഹം സംസ്‌കരിക്കുന്നതുമാണ്.

മക്കള്‍: ജോര്‍ജ് മാത്യു ( അയര്‍ലണ്ട്), ജോസഫ് മാത്യു (കോട്ടയം), മോളി അയപ് ( കോട്ടയം), ലിലികുട്ടി ജോണ്‍സ് (കോട്ടയം), അനില ടറിന്‍ (കോട്ടയം), ലിസി ജോജി ( ദുബായ്), ജിജി സേവ്യര്‍ (കാനഡ), മിനി ജോസ് (ഓസ്ട്രിയ). ഗോള്‍വേ മലയാളികളോടൊപ്പം ഗോള്‍വേ ഇന്ത്യന്‍ കള്‍ച്ചറല്‍ ഭാരവാഹികളും പരേതന്റെ നിര്യാണത്തില്‍ അനുശോചനം അറിയിക്കുന്നു.

 

Share this news

Leave a Reply

%d bloggers like this: