കേരളം അഭിമുഖീരിച്ച പ്രകൃതി ദുരന്തം ആയ ഓഖി ചുഴലിക്കാറ്റില്‍ പെട്ടവര്‍ക്ക് കൈത്താങ്ങായി ക്രാന്തിയും.

സമാനതകള്‍ ഇല്ലാത്ത ദുരന്തം ആയിരുന്നു നമ്മുടെ കൊച്ചു കേരളം അഭിമുഖീരിച്ചത്. കേട്ട് കേള്‍വി പോലും ഇല്ലാത്ത തരത്തില്‍ ഉള്ള ഭീകരതയോടെ ആണ് ഓഖി ചുഴലിക്കാറ്റ് കേരളത്തില്‍ നാശം വിതച്ചത്. നിരവധി പേര് മരണപെട്ടു. നിരവധി കുടുംബങ്ങള്‍ അനാഥമായി. നൂറു കണക്കിന് ആളുകള്‍ പരിക്ക് പറ്റി ചികില്‍സയില്‍ ആണ്. അവരില്‍ പലര്‍ക്കും ഇനി പണിക്കു പോകാന്‍ കഴിയാത്ത അവസ്ഥയില്‍ ആണ്. പലരുടെയും വീട് കാട്ടു കൊണ്ട് പോയി. ഉപജീവന മാര്‍ഗം ആയ വള്ളവും വലയും നഷ്ടപ്പെട്ടവര്‍ ധാരാളം. പഠിപ്പു മുടങ്ങിയവര്‍ ആശ്രയം നഷ്ട്ടപെട്ടവര്‍ ധാരാളം. അവരെ സഹായിക്കാനുള്ള കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ലോകമെമ്പാടും ഉള്ള മലയാളി സമൂഹത്തോടുള്ള ആഹ്വാനത്തില്‍ പങ്ക് ചേരാന്‍ ക്രാന്തിയും.

ഓഖി ദുരന്തത്തില്‍ പെട്ടവരെ സഹായിക്കാന്‍ താത്പര്യം ഉള്ളവരില്‍ നിന്നും പണം സമാഹരിച്ചു മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.നിലവില്‍ മരണപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഇരുപത് ലക്ഷം രൂപ ഉള്‍പ്പെടെ ഉള്ള സഹായം കൂടാതെ ഭാവിയില്‍ ഇവര്‍ക്ക് വേണ്ട തുടര്‍ സഹായത്തിനു വേണ്ടി ഉള്ള മുഖ്യമന്ത്രിയുടെ ആവശ്യത്തോട് ലോകമെബാടും ഉള്ള മലയാളികള്‍ ആവേശം പൂര്‍വ്വം ആണ് സഹകരിക്കുന്നത്. വിവിധ രാഷ്ട്രീയ കക്ഷികള്‍ ഉള്‍പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ തങ്ങളുടെ മൂന്നു ദിവസത്തെ വരുമാനം സംഭാവന ചെയ്യാന്‍ മുന്നോട്ടു വന്നിട്ടുണ്ട്. ഈ തീരുമാനത്തിന്റെ ഭാഗം ആയി കെ എസ് ഇ ബി യില്‍ ജോലി ചെയ്യുന്ന ഭരണ പ്രതിപക്ഷ ഭേദം കൂടാതെ വിവിധ യൂണിയനുകളില്‍ ഉള്ള ജീവനക്കാര്‍ ആറു കൊടി രൂപ ആദ്യ ഘടു ആയി നല്‍കി കഴിഞ്ഞു. ഇവിടെ നിന്നും തുക എത്ര ചെറുതായാലും വലുതായാലും താത്പര്യം ഉള്ളവരില്‍ നിന്ന് സംഭാവന സ്വീകരിച്ചു കൈമാറാന്‍ ആണ് ഉദ്ദേശിക്കുന്നത്. ഈ സംഭാവന സമാഹരണം കോ ഓര്‍ഡിനേറ്റു ചെയ്യാന്‍ ആയി

Binu 087 670 7857
Raju george (cork)+353 87 944 9893
Manoj d mannath +353 89 951 5795
aneesh jhon (waterford)+353 87 751 1224

എന്നിവരെ ആണ് ചുമത്തപ്പെടിത്തിയിരിക്കുന്നത്. താത്പര്യം ഉള്ളവര്‍ ബന്ധപെടുക

 

Share this news

Leave a Reply

%d bloggers like this: