എച്ച്.1ബി വിസ നിയന്ത്രണവുമായി ട്രംപ്; ഇന്ത്യക്കാര്‍ക്ക് വീണ്ടും തിരിച്ചടി

 

എച്ച്.1ബി വിസയുള്ളവരുടെ പങ്കാളികള്‍ക്ക് അമേരിക്കയില്‍ ജോലി ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി ട്രംപ് ഭരണകൂടം. ഒബാമയുടെ ഭരണകാലത്ത് എച്ച്.1ബി വിസയുള്ളവരുടെ പങ്കാളികള്‍ക്ക് അമേരിക്കയില്‍ തൊഴില്‍ ചെയ്യുന്നതിന് പ്രത്യേക ആനുകൂല്യം അനുവദിച്ചിരുന്നു. ഇതില്‍ നിയന്ത്രണമേര്‍പ്പെടുത്താനാണ് ട്രംപ് ഭരണകൂടത്തിന്റെ പദ്ധതി.

2015ലാണ് എച്ച്.1ബി വിസയുള്ളവരുടെ പങ്കാളികള്‍ക്ക് ആശ്രിത വിസ H4 ഉപയോഗിച്ച് യു.എസില്‍ ജോലി ചെയ്യുന്നതിന് അനുവദിക്കാനുള്ള തീരുമാനം ഒബാമ ഭരണകൂടം എടുത്തത്. ഇതുപ്രകാരം 2016ല്‍ 41,000 എച്ച് 4 വിസയുള്ളവര്‍ക്ക് യു.എസില്‍ തൊഴില്‍ ചെയ്യാന്‍ അനുമതി നല്‍കിയിരുന്നു. ഈ വര്‍ഷം ജൂണിലും 36,000 പേര്‍ക്ക് ഇത്തരത്തില്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ വിസ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ഈ ഇളവ് എടുത്ത് കളയാനാണ് ട്രംപിന്റെ പദ്ധതി.

നേരത്തെ കൂടുതല്‍ അമേരിക്കകാര്‍ക്ക് തൊഴിലിടങ്ങളില്‍ മുന്‍ഗണന നല്‍കുന്നതിന്റെ ഭാഗമായി എച്ച്.1 ബി വിസ നല്‍കുന്നതില്‍ യു.എസ് ഭരണകൂടം കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് പങ്കാളികളുടെ വിസയിലും മാറ്റങ്ങളുമായി അമേരിക്ക രംഗത്തെത്തിയിരിക്കുന്നത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: