ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ സന്ദര്‍ശനം 20 മില്യണ്‍ യൂറോ ചെലവ് പ്രതീക്ഷിക്കുന്നു.

ഡബ്ലിന്‍: അടുത്ത വര്‍ഷം അയര്‍ലണ്ടില്‍ വെച്ച് നടക്കുന്ന വേള്‍ഡ് ഫാമിലി മീറ്റിങ് ആരംഭിക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. പോപ്പിന്റെ വരവുമായി ബന്ധപ്പെട്ട് 20 മില്യന്‍ യൂറോ ആണ് ചെലവ് പ്രതീക്ഷിക്കുന്നതെന്ന് ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് Diamuid Martin. 5 മില്യണ്‍ യൂറോ ചര്‍ച്ചകളുടെ സംഭാവനയായി ലഭിക്കുമെന്ന് ആര്‍ച്ച് ബിഷപ്പ് പ്രത്യാശ പ്രകടിപ്പിച്ചു.

മാര്‍പ്പാപ്പയുടെ വരവുമായി ബന്ധപ്പെട്ട് വിശ്വാസികളുടെ ഇടയില്‍ നിന്നും വന്‍ തുക സമാഹരിക്കേണ്ടതുണ്ട്. ഫാമിലി മീറ്റിങ്ങിന് വന്‍ ജനാവലി ഉണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. ഡബ്ലിനില്‍ നടക്കുന്ന ഫാമിലി മീറ്റിങ്ങിന് പുറമെ മാര്‍പാപ്പ അയര്‍ലഡില്‍ മറ്റു ചില സ്ഥലങ്ങളും കൂടി സന്ദര്‍ശിക്കുന്നുണ്ട്.

രാജ്യത്തെ ചില ട്രാവലര്‍ കമ്യുണിറ്റികള്‍, ജയിലുകള്‍, കപ്പൂച്ചിന്‍ ഡേ സെന്റര്‍ എന്നിവ സന്ദര്‍ശന ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതായി വത്തിക്കാന്‍ അയര്‍ലണ്ടിനെ അറിയിച്ചു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: