പബ്ലിക് സര്‍വീസ് കാര്‍ഡ് നിര്‍ബന്ധമാക്കുന്ന നിയമ ഭേദഗതി ഉടന്‍

ഡബ്ലിന്‍: സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ക്ക് അര്‍ഹരാവര്‍ മാത്രം ഉപയോഗിച്ചിരുന്ന പി.എസ്.ഇ കാര്‍ഡ് ദേശീയ തിരിച്ചറിയല്‍ രേഖയായി മാറ്റിയേക്കും. പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സുകള്‍ ലഭിക്കാന്‍ പി.എസ്.ഇ കാര്‍ഡ് ഒരു ആധികാരിക രേഖയായി ഉപയോഗിക്കാന്‍ കഴിയുന്ന നിയമം അയര്‍ലണ്ടില്‍ പ്രാബല്യത്തില്‍ വന്നിരുന്നു. എന്നാല്‍ വീണ്ടും ഈ തിരിച്ചറിയല്‍ കാര്‍ഡ് ദേശീയ തിരിച്ചറിയില്‍ രേഖയാക്കി മാറ്റാന്‍ ശ്രമം ആരംഭിച്ചിരിക്കുകയാണ്.

അയര്‍ലണ്ടില്‍ താമസിക്കുന്നവരെല്ലാം ഈ കാര്‍ഡ് കൈവശം വെയ്ക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നാണ് സൂചനകള്‍. ഇതിനെതിരെ ഡാറ്റ പ്രൊട്ടക്ഷന്‍ ചില ആശങ്കകളും പങ്കുവെയ്ക്കുന്നുണ്ട്. പി.എസ്.ഇ കാര്‍ഡിന് വേണ്ടി ശേക്ഷരിക്കുന്ന വ്യക്തി വിവരങ്ങള്‍ അനവധിയാണ്. ഇത്രയും കൂടുതല്‍ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഇത് ഒരു തിരിച്ചറിയല്‍ രേഖ ആക്കേണ്ടതില്ലെന്ന വാദവും ശക്തമാണ്.

രാജ്യത്ത് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നേരെ സൈബര്‍ ആക്രമണങ്ങള്‍ പതിവായ സാഹചര്യത്തില്‍ വ്യക്തി വിവരങ്ങള്‍ ഡാറ്റ ബാങ്കില്‍ സൂക്ഷിക്കുന്നതിന് നിലവില്‍ പരിമിതികള്‍ ഉണ്ടെന്ന് ഡാറ്റ പ്രൊട്ടക്ഷന്‍ കമ്മീഷന്‍ വ്യക്തമാക്കുന്നു. സാമൂഹ്യ സുരക്ഷാ വകുപ്പിന്റെ ഈ കാര്‍ഡ് സംബന്ധിച്ചുള്ള സുരക്ഷിതത്വവും ഉറപ്പ് വരുത്തേണ്ടതുണ്ട്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: