ക്രിസ്മസ് ആഘോഷങ്ങളില്‍ ഹൈന്ദവ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കരുതെന്ന് സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി സംഘപരിവാര്‍ സംഘടന

 

ക്രിസ്മസ് പരിപാടികളില്‍ ഹിന്ദു കുട്ടികളെ പങ്കെടുപ്പിക്കരുതെന്നും ഈ ആഘോഷങ്ങള്‍ക്കായി അവരില്‍ നിന്ന് പണം വാങ്ങരുതെന്നുമാണ് സംഘപരിവാര്‍ സംഘടനയായ ഹിന്ദു ജാഗരണ്‍ മഞ്ച് ഉത്തര്‍ പ്രദേശിലെ സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ക്രിസ്ത്യന്‍ മത വിശ്വാസികളുടെ ആഘോഷങ്ങളില്‍ ഹൈന്ദവ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കുന്നതിലൂടെ ക്രിസ്ത്യന്‍ മതം പ്രചരിപ്പിക്കുന്നത് തടയുക എന്ന വിചിത്രമായ ലക്ഷ്യത്തോടെയാണ് സംഘപരിവാര്‍ സംഘടന കുട്ടികളെ ആഘോഷങ്ങളില്‍ നിന്ന് വിലക്കിയത്.

യാതൊരു കാരണവശാലും ഹൈന്ദവ വിശ്വാസികളെ ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുപ്പിക്കരുതെന്ന് കാണിച്ച് സ്‌കൂള്‍ മാനേജ്മെന്റുകള്‍ക്ക് നേരിട്ടും കത്തിലൂടെയും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിര്‍ദ്ദേശം ലംഘിക്കുന്ന സ്‌കൂളുകള്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ക്രിസ്മസ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്ന സ്‌കൂളുകളുടെ ലിസ്റ്റ് തയ്യാറാക്കാന്‍ ജില്ലാ യൂണിറ്റുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഹിന്ദു ജാഗരണ്‍ മഞ്ച് സംസ്ഥാന അധ്യക്ഷന്‍ വിജയ് ബഹദൂര്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും ഹൈന്ദവ വിദ്യാര്‍ത്ഥികളാണെന്നും ക്രിസ്മസ് പോലുള്ള ആഘോഷങ്ങള്‍ സ്‌കൂളുകളില്‍ സംഘടിപ്പിച്ച് മാനേജ്മെന്റുകള്‍ ഹൈന്ദവ വിദ്യാര്‍ത്ഥികളില്‍ നിന്ന് പണം പിരിക്കുകയാണെന്നും വിജയ് ബഹദൂര്‍ പറഞ്ഞു. ആഘോഷങ്ങളില്‍ പങ്കെടുപ്പിച്ച് അതു വഴി മതപരിവര്‍ത്തനം നടത്താനുള്ള ശ്രമമാണെന്നും ഇത്തരം ശ്രമങ്ങളെ കര്‍ശനമായി എതിര്‍ക്കുമെന്നും വിജയ് ബഹദൂര്‍ കൂട്ടിച്ചേര്‍ത്തു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: