സ്റ്റോം ഡിലാന്‍ ഇന്ന് രാതിയോടെ അയര്‍ലന്‍ഡ് തീരത്തെത്തും: രാജ്യവ്യാപകമായി സുരക്ഷാ മുന്നറിയിപ്പ്

ഡബ്ലിന്‍: അയര്‍ലണ്ടിലെ വടക്ക് പടിഞ്ഞാറന്‍ ഭാഗത്ത് ആഞ്ഞടിക്കാന്‍ തയ്യാറായി സ്റ്റോം ഡിലാന്‍. കാറ്റിനെ തുടര്‍ന്ന് രാജ്യവ്യാപകമായി ഓറഞ്ച്-യെല്ലോ വാണിങ്ങുകള്‍ നിലവില്‍ വന്നു. ഇന്ന് രാത്രി 9 പി.എം മുതല്‍ നാളെ 12 പി.എം വരെയാണ് സുരക്ഷാ മുന്നറിയിപ്പ്.

ഗാല്‍വേ, ലീട്രീം, മായോ, റോസ്‌കോമണ്‍, സിലിഗോ, കാവന്‍, മൊനാഗന്‍, ഡോനിഗല്‍, ലോങ്ഫോര്‍ഡ്, വെസ്റ്റ്മീത്ത്, മീത്ത്, ക്ലയര്‍ എന്നീ കൗണ്ടികളില്‍ ഓറഞ്ച് വാര്‍ണിങ്ങും, ഡബ്ലിന്‍, കാര്‍ലോ കില്‍ഡെയര്‍, കില്‍കെന്നി, ലോയിസ്സ്, വെസ്റ്റഫോര്‍ഡ്, വിക്കലോ, ഓഫാലി, ,കോര്‍ക്ക്, കെറി, ലീമെറിക്, ടിപ്പററി, വാട്ടര്‍ഫോര്‍ഡ് കൗണ്ടികളില്‍ യെല്ലോ വാര്‍ണിങ്ങും പ്രഖ്യാപിക്കപ്പെട്ടു.

തീരദേശ പ്രദേശങ്ങള്‍ക്ക് തൊട്ടടുത്ത് താമസിക്കുന്നവരെ മാറ്റി പാര്‍പ്പിക്കാന്‍ കൗണ്ടി കൗണ്‍സിലുകള്‍ നടപടി ആരംഭിച്ചിരിക്കുകയാണ്. കടലില്‍ കൂറ്റന്‍ തിരമാലകള്‍ പ്രത്യക്ഷപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണിത്. വടക്ക് പടിഞ്ഞാറ് ദിശയിലാണ് കാറ്റ് ആഞ്ഞടിക്കുന്നതെങ്കിലും മറ്റു ദിശകളിലേക്കും കാറ്റ് വ്യാപിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. മണിക്കൂറില്‍ 110 മുതല്‍ 125 കിലോമീറ്റര്‍ വരെ വേഗത ആര്‍ജ്ജിക്കുന്ന കാറ്റിനെ നേരിടാന്‍ സജ്ജമായിരിക്കണമെന്ന് മെറ്റ് ഏറാന്‍ കേന്ദ്രങ്ങള്‍ അറിയിപ്പ് നല്‍കി.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: