സ്റ്റോം എലീനര്‍ അയര്‍ലണ്ടിലേക്ക്: മെറ്റ് ഏറാന്‍ ഓറഞ്ച് വാര്‍ണിങ്ങ് പ്രഖ്യാപിച്ചു

ഡബ്ലിന്‍: കഴിഞ്ഞ ആഴ്ച്ച അയര്‍ലന്‍ഡിലൂടെ കടന്നുപോയ സ്റ്റോം ഡിലാന് പിന്നാലെ മറ്റൊരു കാറ്റുകൂടി രാജ്യത്ത് എത്തുന്നു. അത്ലാന്റിക് തീരങ്ങളില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിക്കുന്ന സ്റ്റോം എലീനര്‍ ആണ് അയര്‍ലണ്ടില്‍ എത്തുന്നത്. പടിഞ്ഞാറ് നിന്നും തെക്കോട്ട് 65 മുതല്‍ 80 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കുന്ന കാറ്റ് തുടര്‍ന്നും അതിവേഗത്തില്‍ ആഞ്ഞടിക്കുമെന്നാണ് കണക്കുകൂട്ടല്‍.

ഡബ്ലിന്‍, കാര്‍ലോ, കില്‍ഡെയര്‍, ലോയിസ്, ലോങ്ഫോര്‍ഡ്, ലോത്ത്, വിക്കലോ, ഓഫാലി, വെസ്റ്റ് മീത്ത്, മീത്ത്, സൗത്ത് ഗാല്‍വേ, ക്ലയര്‍, ലീമെറിക്, ടിപ്പററി എന്നീ കൗണ്ടികളിലാണ് വിന്‍ഡ് വാര്‍ണിങ് നിലവില്‍ വന്നത്. ഇന്ന് 5 പി.എം മുതല്‍ 10 പി.എം വരെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതോടൊപ്പം രാജ്യവ്യാപകമായി യെല്ലോ വാര്‍ണിംഗും പ്രഖ്യാപിക്കപ്പിട്ടു.

തീരദേശ പ്രദേശങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. കോസ്റ്റ്ഗാര്‍ഡിന്റെ നേതൃത്വത്തില്‍ ബീച്ചിലിറങ്ങുന്നത് തടയാനുള്ള ക്രമീകരണങ്ങളും നടത്തിയിരിക്കുകയാണ്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: