അയര്‍ലണ്ടില്‍ ആശങ്ക പരത്തി ഓസീ ഫ്‌ലൂ; ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദ്ദേശം പുറത്ത് വിട്ടു.

 

ഡബ്ലിന്‍: വരും ആഴ്ചകളില്‍ അയര്‍ലണ്ടില്‍ പനി ബാധിതരുടെ എണ്ണം പതിന്മടങ്ങായി വര്‍ധിക്കാന്‍ സാധ്യത. ആശുപത്രികളില്‍ ചികിത്സക്ക് എത്തിയവരില്‍ ഫ്‌ലൂ ബാധ സ്ഥിരീകരിച്ചിരുന്നു. ശൈത്യകാലത്തെ വൈറസ് ബാധയെ തുടര്‍ന്ന് രാജ്യത്ത് മരണസംഖ്യ 10 ആയി ഉയര്‍ന്നിരിക്കുകയാണ്.

ഇന്‍ഫ്‌ളുവന്‍സ എ വൈറസ് (H-3), ബി വൈറസ് എന്നിവയാണ് കണ്ടെത്തിയിട്ടുള്ളത്. എ വൈറസ് പ്രായമായവരിലും ബി വൈറസ് യുവാക്കളിലുമാണ് കണ്ടുവരുന്നത്. പനി പടര്‍ന്നുപിടിക്കുന്നതിനാല്‍ ഇനിയും വാക്‌സിനേഷന്‍ നടത്താത്തവര്‍ ഉടന്‍തന്നെ കുത്തിവെയ്പ്പിന് വിധേയരാവണമെന്ന് എച്ച്.എസ്.ഇ യുടെ അസിസ്റ്റന്‍ഡ് നാഷണല്‍ ഡിറക്ടര്‍ ഫോര്‍ ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ കെവിന്‍ കെല്ലര്‍ അറിയിച്ചു.

യൂറോപ്പിന്റെ പലഭാഗങ്ങളിലും പടര്‍ന്നുപിടിക്കുന്ന പനിക്കെതിരെ ജാഗ്രത പുലര്‍ത്താന്‍ യൂറോപ്യന്‍ യൂണിയനും അംഗരാജ്യങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ പനിയെ പ്രതിരോധിക്കാന്‍ സജ്ജമായിരിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് ആരോഗ്യ വകുപ്പ്. പനി ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചത് ആശുപത്രികളില്‍ വീണ്ടും തിരക്ക് വര്‍ധിപ്പിച്ചിരിക്കുകയാണ്.

ഡികെ

 

Share this news

Leave a Reply

%d bloggers like this: