അയര്‍ലണ്ടില്‍ ആര്‍.സി.എസ്.ഐ പരീക്ഷക്ക് വേണ്ടി തയ്യാറെടുക്കുന്ന മലയാളി നേഴ്സുമാര്‍ക്ക് മാര്‍ഗനിര്‍ശേഷം നല്‍കാന്‍ drishya.co എന്ന ബ്ലോഗുമായി മലയാളി നേഴ്സ്

ഡബ്ലിന്‍: അയര്‍ലണ്ടില്‍ നേഴ്‌സിങ് രെജിസ്‌ട്രേഷന്‍ നടത്താന്‍ പാസാകേണ്ട ആര്‍.സി.എസ്.ഐ അഭിരുചി പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്ക് ഉപകാരപ്രദമാകുന്ന ബ്ലോഗുമായി മലയാളി നേഴ്‌സസ്. പിന്നാലെ വരുന്ന മലയാളികളായ നേഴ്സുമാര്‍ക്ക് ആര്‍.സി.എസ്.ഐ പരീക്ഷ പാസാവാന്‍ ഈ ബ്ലോഗിലെ വിവരങ്ങള്‍ വളരെ സഹായകമാകുമെന്ന് ഈ രംഗത്തെ പരിചയ സമ്പന്നര്‍ ഉറപ്പ് നല്‍കുന്നു. ലീമെറിക്കില്‍ താമസിക്കുന്ന drishya എന്ന മലയാളി നേഴ്‌സസ് ആണ് ഇത്തരം ഒരു ബ്ലോഗ്ഗുമായി ആപ്റ്റിട്യൂട് പരീക്ഷാ തയ്യാറെടുപ്പുകള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നത്. drshya .co എന്ന ഈ ബ്ലോഗിലൂടെ അഭിരുചി പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും വ്യക്തമായ മറുപടി ലഭിക്കും.

അയര്‍ലണ്ടില്‍ നഴ്സായി രജിസ്ട്രേഷന്‍ ലഭിക്കണമെങ്കില്‍ ഉദ്യോഗാര്‍ഥികള്‍ രണ്ടു പാര്‍ട്ടുള്ള ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് പാസാവണം. റോയല്‍ കോളജ് ഓഫ് സര്‍ജന്‍സ് ഇന്‍ അയര്‍ലണ്ടാണ് ഐറിഷ് നഴ്സിംഗ് ബോര്‍ഡിനു വേണ്ടി ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് നടത്തുന്നത്. ഒന്നാം ഭാഗത്തില്‍ തിയറി ഓഫ് നോളജ് എന്ന പേരിലുള്ള തിയറി ടെസ്റ്റാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നഴ്സിംഗ് മേഖലയില്‍ ഉദ്യോഗാര്‍ഥിയുടെ അറിവ് പ്രാക്ട്ടിക്കലിനു മുമ്പേ പരിശോധിക്കുന്നതാണ് തിയറി ടെസ്റ്റ്. നല്‍കപ്പെടുന്ന ഉത്തരങ്ങളില്‍ നിന്നും ഏറ്റവും ശരിയായ ഉത്തരമാണ് എഴുതേണ്ടത്. RCSI വെബ്‌സൈറ്റില്‍ റിവിഷന്‍ ആന്‍ഡ് പ്രിപ്പറേഷന്‍ ഭാഗത്ത് നല്‍കിയിരിക്കുന്ന വിഷയങ്ങളില്‍ അവബോധം ഉണ്ടായിരുന്നാല്‍ തിയറി എക്‌സാം എളുപ്പമാക്കാം. വെബ്സൈറ്റ് സ്ഥിരമായി അപ്ഡേറ്റ് ചെയ്യുക.

തിയറി പരീക്ഷ ദിവസം RCSI ഉദ്യോഗസ്ഥന്‍ നിങ്ങള്‍ക്കാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ഒപ്പമുണ്ടാകും. അപേക്ഷകരുടെ രേഖകളുടെ പരിശോധന പൂര്‍ത്തിയായാല്‍ തിയറി ടെസ്റ്റിനെ കുറിച്ച് പൊതുവായ കാര്യങ്ങള്‍ ആര്‍സിഎസ്ഐ പ്രതിനിധി വിശദീകരിക്കും. സംശയങ്ങളുണ്ടെങ്കില്‍ ഈ സമയത്ത് ചോദിക്കാവുന്നതാണ്. നഴ്സിംഗ് മേഖലയിലെ സാങ്കേതിക പരിജ്ഞാനത്തെയും അറിവിനെയുമാണ് ഓണ്‍ലൈന്‍ അസസ്മെന്റ് രീതിയില്‍ നടത്തുന്ന തിയറി ടെസ്റ്റില്‍ പരിശോധിക്കുക. മൂന്നു മണിക്കൂറില്‍ 150 ചോദ്യങ്ങള്‍ക്കാണ് ഉത്തരമെഴുതേണ്ടത്. നാല് ചോയിസുകളുള്ള ചോദ്യങ്ങളില്‍ ശരിയായ ഒരു ഉത്തരം കണ്ടെത്തണം. നഴ്സിംഗ് പഠന കാലത്തെ നോട്ടുകളും ടെക്സ്റ്റ് ബുക്കുകളും വായിച്ച് ഹൃദിസ്ഥമാക്കണം. ഏറ്റവും പുതിയ ഗവേഷണ അറിവുകള്‍ക്ക് പ്രാധാന്യം നല്‍കിയാവണം തയാറെടുപ്പ്. തിയറി പരീക്ഷയ്ക്ക് ശേഷം ഡ്രസിങ്, ഐവി ഫ്‌ലൂയിഡ് അഡ്മിനിസ്‌ട്രേഷന്‍, ആശുപത്രിയില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ തുടങ്ങിയവ വിശദീകരിക്കും. അടുത്ത് നടക്കുന്ന പ്രാക്ടിക്കല്‍ എക്സാമിന് ഇത് വളരെ ഉപകാരപ്രദമാണ്.

തിയറി പരീക്ഷ ഫലത്തോടൊപ്പം പ്രാക്ടിക്കല്‍ എക്സാമിനുള്ള തിയതിയും ഇമെയിലൂടെ ലഭിക്കുന്നതാണ്.പ്രാക്റ്റിക്കല്‍ ടെസ്റ്റിന് തയ്യാറെടുക്കുമ്പോള്‍ വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള മരുന്നുകളെപ്പറ്റി പഠിക്കാന്‍ മറക്കരുത്. പരീക്ഷ ദിവസം യൂണിഫോമില്‍ ഹാജരാക്കുക, കൈയില്‍ റിസ്റ്റ് വാച്ചോ, നേഴ്സസ് വാച്ചോ ധരിക്കാം. ഉദ്യോഗാര്‍ത്ഥികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചാണ് പ്രാക്ടിക്കല്‍ നടത്തുന്നത്. നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ ശരിയായി പാലിക്കുക, അമിത സംസാരം ഒഴിവാക്കുക.

അപേക്ഷകര്‍ക്ക് തങ്ങളുടെ നൈപുണ്യം തെളിയിക്കാനുള്ള അവസരമാണ് പ്രാക്ടിക്കല്‍ പരീക്ഷയില്‍ ഒരുക്കിയിരിക്കുന്നത്. പ്രാക്ടിക്കല്‍ പരീക്ഷയ്ക്കായി സ്റ്റേഷനുകള്‍ ഒരുക്കിയിരിക്കും. വിവിധ സ്റ്റേഷനുകളില്‍ വ്യത്യസ്തമായ നടത്തിയാണ് പ്രാക്ടിക്കല്‍ ടെസ്റ്റിലെ മൂല്യനിര്‍ണയും നടത്തുന്നത്. ഹോസ്പിറ്റലുകളിലെ ആവശ്യമായ സംവിധാനങ്ങളും ഉപകരണങ്ങളും ഉള്‍ക്കൊള്ളിച്ചാണ് പ്രാക്ടിക്കല്‍ ടെസ്റ്റിനാവശ്യമായ സ്റ്റേഷന്‍ തയാറാക്കുന്നത്. കുറഞ്ഞത് 14 സ്റ്റേഷനുകളില്‍ അപേക്ഷകര്‍ക്ക് നിങ്ങളുടെ കാര്യക്ഷമത തെളിയിക്കേണ്ടി വരും. ഓരോ സ്റ്റേഷനിലും നഴ്സിംഗ് സംബന്ധമായ വിവിധ തലങ്ങളിലുള്ള നിങ്ങളുടെ കാര്യക്ഷമത പരിശോധിക്കപ്പെടുന്നു.

അയര്‍ലന്‍ഡില്‍ ജനറല്‍ നഴ്സായി രജസ്റ്റര്‍ ചെയ്യുന്നതിനും ജോലി ചെയ്യുന്നതിനും ആവശ്യമായ എന്‍എംബിഐയുടെ നഴ്സ് രജ്സ്ട്രേഷന്‍ ആന്‍ഡ് എജ്യുക്കേഷന്‍ സ്റ്റാന്‍ഡേര്‍ഡിന് അനുസൃതമായാണ് ആര്‍സിഎസ്ഐ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. രോഗികളുടെ സുരക്ഷയും പൊതുജനങ്ങളുടെ സംരക്ഷണവും മുന്‍നിര്‍ത്തി നഴ്സിംഗ് ജോലിക്ക് എന്‍എംബിഐ ആവശ്യപ്പെടുന്ന കാര്യക്ഷമത നിര്‍ണ്ണയിക്കുകയാണ് ടെസ്റ്റില്‍ ഉദ്ദേശിക്കുന്നത്. അതിനാല്‍ എന്‍എംബിഐയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായി മനസിലാക്കിയും ഉള്‍ക്കൊണ്ടുമാകണം ടെസ്റ്റിന് തയാറെടുക്കേണ്ടത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: