ചോക്ലേറ്റിന്റെ ആയുസ് തീരുന്നു; 40 വര്‍ഷത്തിനുള്ളില്‍ ചോക്ലേറ്റ് ഉല്‍പ്പാദനം നിലയ്ക്കും

 

ചോക്ലേറ്റുകള്‍ക്ക് ഇനി അധികം ആയുസില്ലെന്ന് റിപ്പോര്‍ട്ട്. കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഏകദേശം നാല്‍പ്പത് വര്‍ഷം മാത്രമായിരിക്കും ചോക്ലേറ്റുകള്‍ക്ക് ആയുസ്. 2050 ആകുമ്പോഴേക്കും ചോക്ലേറ്റുകളുടെ ഉല്‍പ്പാദനം തന്നെ ഭൂമിയില് നിന്ന് അപ്രതൃക്ഷമാകുമെന്നാണ് നിഗമനം. കൊക്കൊ മരത്തിന്റെ നാശമാണ് ചോക്ലേറ്റിനെ ഭൂമുഖത്ത് നിന്ന് ഇല്ലാതാക്കുന്നതിന് കാരണമാകുന്നത്.

അടുത്ത മുപ്പതു വഷം കൊണ്ട് ആഗോള താപനത്തിന്റെ ഭാഗമായി അന്തരീക്ഷ താപനില 2.1 സെല്‍ഷ്യസ് വര്‍ധിക്കും. ഇത് കൊക്കോയുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകുമെന്നാണ് യുഎസ് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫിയര്‍ അഡ്മിനിസ്ട്രേഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അടുത്ത വര്‍ഷങ്ങളില്‍ ചോക്ലേറ്റ് ഇടിവ് ഒരു ലക്ഷം ടണ്ണെങ്കിലും വരുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

തണുത്ത അന്തരീക്ഷത്തിലും സമൃദ്ധമായ മഴയിലുമാണ് കൊക്കോ ചെടികള്‍ വളരുന്നത്. ചൂട് കൂടുന്നതോടെ കൊക്കോയ്ക്ക് ആവശ്യമായ ജലാംശം ലഭിക്കാതെയാവും. നിലവിലെ കാലാവസ്ഥ പ്രകാരം ഭൂമദ്ധ്യരേഖയുടെ തെക്കുവടക്കുഭാഗത്ത് വെറും 20 ഡിഗ്രി മാത്രമായി കൊക്കോ കൃഷി ചുരുങ്ങുമെന്നും പറയുന്നു.

ജീന്‍ എഡിറ്റിങ് സങ്കേതികവിദ്യയായ സി.ആര്‍.ഐ.എസ്.പി.ആര്‍. (ക്രിസ്പര്‍) ഉപയോഗിച്ച് പാരിസ്ഥിതിക വെല്ലുവിളികള്‍ അതിജീവിക്കാന്‍ കഴിയുന്ന കൊക്കോചെടികളെ വികസിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ ശാസ്ത്രജ്ഞര്‍ പരീക്ഷിക്കുന്നുണ്ട്. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരും മിഠായിക്കമ്പനി മാഴ്‌സും ചേര്‍ന്ന് സഹകരിച്ചാണ് ഇതില്‍ പരീക്ഷണം നടത്തുന്നത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: