മാന്ദ്യകാലത്ത് നഷ്ടമായ 70 ശതമാനം തൊഴില്‍ മേഖലയും തിരിച്ച് പിടിച്ച് അയര്‍ലന്‍ഡ്

ഡബ്ലിന്‍ : സാമ്പത്തിക മാന്ദ്യം ഐറിഷ് തൊഴില്‍ മേഖലക്ക് ഏല്പിച്ച നഷ്ടങ്ങള്‍ 70 ശതമാനവും തിരിച്ചുപിടിച്ചതായി ധനകാര്യ വകുപ്പ്. 2012 നു ശേഷം നഷ്ടമായ 10 തൊഴില്‍ മേഖലകളില്‍ 7 എണ്ണവും തിരിച്ചുപിടിക്കാന്‍ കഴിഞ്ഞു. ഈ വര്‍ഷം 3.5 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്ന ഈ മേഖലയില്‍ 45000 മുതല്‍ 50000 വരെ തൊഴിലവസരങ്ങള്‍ വര്‍ധിച്ചേക്കും.

സാമ്പത്തികമേഖലയിലും, തൊഴില്‍മേഖലയിലും പുത്തന്‍ ഉണര്‍വ്വ് പകര്‍ന്നുകൊണ്ടാണ് പുതുവര്‍ഷത്തിന്റെ കടന്നു വരവെന്ന് ധനമന്ത്രി പാസ്‌കല്‍ ഡോണോഹി വ്യക്തമാക്കി. ഐറിഷ് നഗരങ്ങളില്‍ നിക്ഷേപ സാധ്യത വര്‍ധിക്കുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി. തലസ്ഥാന നാഗരിക്ക് പുറത്തും നിക്ഷേപം നടത്താന്‍ ബഹുരാഷ്ട്ര കമ്പനികള്‍ തയ്യാറെടുക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. യു.കെ, യു.എസ് കമ്പനികളാണ് ഇവയില്‍ മിക്കവയും.

 

Share this news

Leave a Reply

%d bloggers like this: