സ്ത്രീകള്‍ക്ക് മദ്യം വാങ്ങാന്‍ അനുമതി

കൊളംബോ: ശ്രീലങ്കയില്‍ ഇനി മുതല്‍ 18 വയസ്സു തികഞ്ഞ സ്ത്രീകള്‍ക്ക് മദ്യം വാങ്ങാന്‍ അനുമതി. 1950ല്‍ പാസാക്കിയ നിയമത്തില്‍ ശ്രീലങ്കയില്‍ സ്ത്രീകള്‍ക്ക് മദ്യം വാങ്ങുന്നതിനോ വില്‍ക്കുന്നതിനോ ഇത് വിതരണം ചെയ്യുന്നിടത്തോ ജോലിചെയ്യുന്നതിനോ വിലക്കുണ്ടായിരുന്നു.

ബുധനാഴ്ച്ചയാണ് രാജ്യത്തെ ധനമന്ത്രി ഇത്തരത്തില്‍ ഒരു പ്രസ്ഥാവന പുറത്തിറക്കിയത്. ഇതോടെ 63 വര്‍ഷം പഴക്കമുള്ള നിരോധനമാണ് നീക്കിയിരിക്കുന്നത്. നിയമഭേദഗതി വേണമെന്ന് ആവശ്യപ്പെട്ട് നിരവധി സ്ത്രീകളാണ് നവമാധ്യമങ്ങളിലൂടെ രംഗത്ത് വന്നത്.

ശ്രീലങ്കന്‍ സംസ്‌കാരത്തിന് വിരുദ്ധമെന്ന് ചൂണ്ടിക്കാണിച്ചാണ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. നിയമഭേദഗതിയില്‍ മദ്യം വിളമ്പുന്നിടത്ത് ജോലി ചെയ്യുന്നതിനും അനുമതി നല്‍കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് എക്‌സൈസ് നിയമത്തിനുകീഴിലെ അസാധാരണ ഗസറ്റ് വിജ്ഞാപനത്തില്‍ ധനമന്ത്രി മംഗള സമരവീര ഒപ്പുവച്ചു.

 

 

ഡികെ

 

 

Share this news

Leave a Reply

%d bloggers like this: