ലോക രാജ്യങ്ങളെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി ഉത്തര കൊറിയയില്‍ തുരങ്ക നിര്‍മ്മാണം…

സോള്‍: സാമാധാനശ്രമങ്ങള്‍ക്ക് വിലങ്ങുതടിയായി വീണ്ടും ഉത്തരകൊറിയ. ഉത്തര കൊറിയയുടെ ആണവ പരീക്ഷണ സ്ഥലത്ത് തുരങ്ക നിര്‍മാണം നടക്കുന്നതായി റിപ്പോര്‍ട്ട്. ആണവ പരീക്ഷണം നടക്കുന്ന പുന്‍ഗിറിയില്‍ തുരങ്ക നിര്‍മാണത്തിന് ഉപയോഗിക്കുന്ന കാര്‍ട്ടുകളും മനുഷ്യരും നിരന്തരമായി വന്നുപോകുന്നതിന്റെ ഉപഗ്രഹചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഉത്തര കൊറിയന്‍ കാര്യങ്ങള്‍ നിരീക്ഷിക്കുന്ന 38നോര്‍ത്ത് എന്ന വെബ്‌സൈറ്റാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. തുടര്‍ന്നും ആണവ പരീക്ഷണങ്ങള്‍ നടത്താന്‍ സ്ഥലം സജ്ജമാക്കിവയ്ക്കുകയാണ് ഈ പ്രവൃത്തിയിലൂടെ അവര്‍ ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്യോങ്യോങ്ങിന്റെ ആറു ആണവ പരീക്ഷണങ്ങളില്‍ അവസാനത്തെ അഞ്ചും നടന്നത് പുന്‍ഗിറിയിലെ മൌണ്ട് മന്‍താപ്പില്‍ വച്ചാണ്.

ഉത്തര കൊറിയ ഭൂമിക്കടിയില്‍ സ്ഥാപിച്ച തുരങ്കത്തില്‍ വച്ചായിരുന്നു പരീക്ഷണങ്ങള്‍ എല്ലാം. ഇതിന്റെയെല്ലാം ഫലമായി മേഖലയിലെ ഭൂഗര്‍ഭ അന്തരീക്ഷം മാറുകയാണെന്നും 38നോര്‍ത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: