യുഎസ് മാധ്യമങ്ങൾ വസ്തുനിഷ്ഠമല്ലെന്ന് സര്‍വ്വേ; ഭേതം ഇന്ത്യൻ മാധ്യമങ്ങൾ തന്നെ

വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഇന്ത്യയിലെ മാധ്യമങ്ങള്‍ യുഎസ് മാധ്യമങ്ങളേക്കാള്‍ വസ്തുനിഷ്ഠമെന്ന് പ്യൂ സര്‍േവ്വ.  സാമൂഹ്യമാധ്യമങ്ങളുടെ പ്രചാരം വര്‍ധിച്ചു കൊണ്ടിരിക്കുമ്പോഴും ഇന്ത്യയിലെ ഭൂരിഭാഗം ആളുകളും പ്രമുഖ മാധ്യമങ്ങളെ തന്നെയാണ് ആശ്രയിക്കുന്നത്. അമേരിക്കന്‍ മാധ്യമങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ മാധ്യമങ്ങള്‍ കൂടുതല്‍ വസ്തുതാപരമായാണ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും സര്‍വ്വേയില്‍ പറയുന്നു. യുഎസ് സ്ഥാപനമായ പ്യൂവാണ് പഠനം നടത്തിയത്.

ഇന്ത്യയിലെ 80 ശതമാനം മാധ്യമങ്ങളും ഉത്തരവാദിത്ത ബോധത്തോടെ,  വളരെ വേഗത്തിലാണ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏഴു ശതമാനം പേര്‍ മാത്രമാണ് ഇതിനു വിപരീതമായി അല്ലെന്ന് സര്‍വ്വേയില്‍ പ്രതികരിച്ചിത്. അതേസമയം യുഎസ് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വസ്തുനിഷ്ഠമായല്ലെന്നും വേഗത കുറവാണെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

രാജ്യത്ത് കെട്ടിച്ചമച്ച വ്യാജ വാര്‍ത്തകള്‍ പുറത്തുവിട്ട മാധ്യമങ്ങള്‍ക്ക് അടുത്താഴ്ച്ച ഫെയ്ക് മീഡിയ അവാര്‍ഡ് സമ്മാനിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. സിഎന്‍എന്‍, ന്യൂയോര്‍ക്ക് ടൈംസ്, വാഷിങ്ടണ്‍ പോസ്റ്റ് എന്നിവ പുറത്തുവിടുന്ന വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണെന്നാണ് ട്രംപിന്റെ അഭിപ്രായം. അതിനിടെയാണ് പ്യൂവിന്റെ സര്‍വ്വേ റിപ്പോര്‍ട്ട് പുറത്തുവന്നത്. ഇന്ത്യയിലെ 72 ശതമാനം പേരും ഇവിടുത്തെ മാധ്യമങ്ങള്‍  വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത് നിഷ്പക്ഷമായിട്ടാണെന്നാണ്  വിലയിരുത്തുന്നത്.

10 ശതമാനം മാത്രമാണ് മാറി ചിന്തിക്കുന്നത്. എന്നാല്‍ യുഎസ് മാധ്യമങ്ങള്‍ക് പിന്തുണ നല്‍കുന്നത് 58 ശതമാനം പേര്‍ മാത്രം. ഇന്ത്യയിലും ഇന്തോനേഷ്യയിലേയും ജനങ്ങള്‍ ദേശീയ മാധ്യമങ്ങളേക്കാള്‍ കൂടുതല്‍ പ്രാദേശിക മാധ്യമങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നതായും സര്‍വ്വേയില്‍ പറയുന്നുണ്ട്. ഇന്ത്യയിലെ 16 ശതമാനം ആളുകളാണ് യുഎസ് വാര്‍ത്തകളെ പിന്തുടരുന്നത്. എന്നാല്‍ 28 ശതമാനം ആളുകള്‍ കാനഡ വാര്‍ത്തകളെ പിന്തുടരുന്നുണ്ട്.  ഇന്ത്യയില്‍ 15 ശതമാനം പേരാണ്  പ്രതിദിന വാര്‍ത്തകള്‍ക്കായി സാമൂഹ്യ മാധ്യമങ്ങളെ ആശ്രയിക്കുന്നത്. ഇതില്‍ തന്നെ എട്ടു ശതമാനം പേര്‍ മാത്രമാണ് സ്ത്രീകള്‍. 65 ശതമാനം ആളുകളും ഇന്ത്യയില്‍ രാഷ്ട്രീയ വിഷയങ്ങള്‍ നിഷ്പക്ഷമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും പ്രതികരിച്ചിട്ടുണ്ട്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: